ജിദ്ദ: പ്രഫഷനൽ, സന്നദ്ധ, കല, സാംസ്കാരിക, കായിക മേഖലയിൽ വ്യത്യസ്തങ്ങളായ പരിപാടികളുമായി ജിദ്ദ മലയാളി സമൂഹത്തിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പായ കേരള എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) വനിത എൻജിനീയേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
ജിദ്ദ രിഹാബിലെ പാർക്കിൽ നടന്ന മീറ്റപ്പിന് അജ്ന അൻവർലാൽ, തസ്നി അനീസ്, റൈഷ റഷീദ് എന്നിവർ നേതൃത്വം നൽകി. ‘വിഷൻ ഓഫ് ലേഡി എൻജിനീയേഴ്സ്‘ എന്ന വിഷയത്തിൽ അജ്ന സംസാരിച്ചു. ഗ്രൂപ് അംഗവും കെൻസ് ഇന്റർനാഷനൽ സ്കൂൾ സാരഥിയും മോട്ടിവേഷനല്‍ സ്പീക്കറുമായ ഷിംന ഷാക്കിർ വിദ്യാഭ്യാസത്തിന്റെയും സംരംഭകത്വത്തിന്റെയും സന്ദേശം നൽകി.
എൻജിനീയറിങ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ എല്ലാവരും ഡേറ്റ സയൻസ് മേഖലയെ കുറിച്ചും അതിന്റെ വിവിധ തലങ്ങളെ കുറിച്ചും ,ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന ഡേറ്റ സയൻസിന്റെ തൊഴില്‍ സാധ്യതകള്‍ സംബന്ധിച്ചും അവതരണം നടത്തി. താൽപര്യമുള്ള മേഖലകളില്‍ വൈദഗ്ധ്യം നേടാന്‍ സ്കില്‍സ് എക്സലന്‍സ്, കരിയര്‍ ഡെവലപ്മെന്റ് പരിശീലന പരിപാടികൾ വ്യാപിപ്പിച്ച് തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താൻ മീറ്റപ്പ് തീരുമാനിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു