2023 നവംമ്പർ 19നു യെമൻ, ഫലസ്തീൻ പതാകകൾ ആവരണം ചെയ്ത ഒരു പഴയ യെമൻ ആർമി ഹെലികോപ്റ്ററിൽ സൂയസ് കനാലിന്‍റെ മുകളിലൂടെ പറന്നുയർന്നു. മുഖമൂടി ധരിച്ച, റൈഫിൾ ഉൾപ്പെടെ സായുധരായ ഹൂതികൾ കപ്പലിന്‍റെ ഡെക്കിലേക്ക് വിന്യസിക്കുകയും അതിവേഗം നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തു.
തുർക്കിയിൽ നിന്നും ഇന്ത്യയിലേക്ക് പോവുകയായിരുന്ന 680 മീറ്റർ നീളമുള്ള ഗാലക്‌സി ലീഡറിനെ അതിന്റെ 25 അംഗ ക്രൂവിനൊപ്പം റാഞ്ചിയെടുത്ത് ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്തേക്ക് തിരിച്ചുവിട്ടുവെന്ന വാർത്ത ലോകമൊന്നടങ്കം ആശ്ചര്യത്തോടെയാണ് കേട്ടത്.
ഇന്ത്യയിലേക്ക് പോകുകയായിരുന്ന ഇസ്രായേലി കപ്പൽ ഞായറാഴ്ച ചെങ്കടലിൽ വച്ച് പിടിച്ചെടുത്തതായി യമനിലെ വിമത സംഘമായ ഹൂതികൾ വെളിപ്പെടുത്തി. കപ്പലിൽ ഉണ്ടായിരുന്നു 25 ഓളം പേരെ ഇവർ ബന്ദികളാക്കി എന്നാണ് വിവരം.
കപ്പൽ തട്ടിയെടുക്കുന്ന സമയത്ത് കപ്പലിൽ ചരക്കുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നും, കപ്പലിലെ ജീവനക്കാർ ഫിലിപ്പീൻസ്, ബൾഗേറിയ, റൊമാനിയ, മെക്സിക്കോ, യുക്രെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് എന്ന് ജാപ്പനീസ് ഓപ്പറേറ്ററായ എൻവൈകെ ലൈൻ പറഞ്ഞു.
കപ്പൽ പിടിച്ചെടുത്തത് ഇസ്രായേൽ – ഹമാസ് യുദ്ധം ലോകം മുഴുവൻ വ്യാപിക്കാൻ കാരണമായേക്കാം. ഇസ്രായേലുമായും, ഹൂതികളുമായും സംസാരിക്കാൻ ശ്രമിച്ചുവെന്ന് ജപ്പാൻ വിദേശകാര്യ മന്ത്രി യൊക്കോ കമികവ പറഞ്ഞു. സൗദി അറേബ്യ, ഒമാൻ, ഇറാൻ എന്നീ രാജ്യങ്ങളോട് ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കാൻ പട്ടാള സഹായം ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ആരാണ് ഹൂതികൾ?
യമനിലെ സായിദി ഷിയ വിഭാഗത്തിന്റെ സായുധ സേനയാണ് ഹൂതികൾ. ഇവർക്ക് ഇറാന്റെ പിന്തുണയും ഉണ്ട്. 2014 മുതൽ ഇവർ യമനിലെ സുന്നി ഭൂരിപക്ഷ സർക്കാരിനെതിരെയുള്ള പോരട്ടത്തിലാണ്. 2014 ൽ അട്ടിമറിയിലൂടെ അബേദ് റബ്ബോ മൻസൂർ ഹാദിയുടെ നേതൃത്വത്തിൽ ഉള്ള സർക്കാരിനെ ഇവർ പുറത്താക്കി.
സർക്കാരിന് സൗദി അറേബ്യയുടെ പിന്തുണ ഉണ്ടായിരുന്നു. അന്ന് മുതൽ ഹൂതികൾ സർക്കാരിനെതിരെ ആഭ്യന്തര യുദ്ധങ്ങളിൽ ഏർപ്പെടുകയാണ്. യമന്റെ വടക്ക് ഭാഗത്തെ ഭൂരിഭാഗം പ്രദേശങ്ങളും ഹൂതികളുടെ കീഴിലാണ്. ഹൂതികളെ യുഎൻ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസും തീവ്രവാദ ലിസ്റ്റിൽ ഇവരെ ഉൾപ്പെടുത്തിയിരുന്നു എങ്കിലും ബൈഡൻ ഭരണത്തിലേറിയപ്പോൾ ഇവരെ ലിസ്റ്റിൽ നിന്നും നീക്കം ചെയ്തു.
1970കളിൽ യെമനിലെ സാദിയ ഗവർണറേറ്റിലെ ഒരു സാധാരണ ഗോത്രമായിരുന്ന ഹൂതികൾ. സൗദി അറേബ്യയോട് ചേർന്ന് കിടക്കുന്ന വടക്കൻ യെമനിലെ ഷിയ വിഭാഗത്തിൽ പെട്ട സൈദി വംശജരായ ഈ ഗോത്രത്തിൽ നിന്നാണ് ഹൂതികളുടെ ഉത്ഭവം. വടക്കൻ യെമനിലെ അതിസമ്പന്നരായിരുന്നു ഈ ചെറുസംഘം.
1980ൽ യെമനിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സമയത്താണ് അബ്ദുൾ മാലിക് അൽ ഹൂതിയുടെ നേതൃത്വത്തിൽ ഹൂതികൾക്ക് ഒരു സംഘടിത രൂപമുണ്ടാകുന്നത്. പിന്നീട് അബ്ദുൽമാലിക് സംഘത്തിന്‍റെ സ്ഥാപകനായി അറിയപ്പെട്ടു. വിമതരായി നിന്ന് ഷിയ മുസ്ലിംകളുടെ അവകാശങ്ങൾക്ക് വേണ്ടി ഭരണകൂടത്തോട് പോരാടിയ ഷിയ സംഘത്തിന് ഇറാന്‍റെ നിർലോഭമായ സഹായമുണ്ടായി. തുടർന്ന് യെമനിലെ ഏറ്റവും വലിയ സായുധ സംഘമായി പരിണമിക്കുകയായിരുന്നു അവർ.
വംശീയതയിൽ ഊന്നിനിന്നുകൊണ്ട് അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളും നിരന്തരമായ ഭരണവിരുദ്ധ നിലപാടും യെമനിൽ അവർക്ക് തീവ്രവാദി പട്ടവും നിയമ വിരുദ്ധരെന്ന പട്ടവും നേടിക്കൊടുത്തു. യെമനിലെ സർക്കാർ അഴിമതിയും സ്വേച്ചാധിപത്യവും തുറന്ന് കാണിച്ചതിനാൽ സർക്കാർ അവരെ രാജ്യത്തിന്‍റെ സുരക്ഷാ ഭീഷണിയായി പ്രഖ്യാപിക്കുകയും ചെയ്തു. 2004ൽ ഹൂതികളും സർക്കാരും തമ്മിലുള്ള സായുധ പോരാട്ടം ആരംഭിച്ചു. എന്നാൽ, 2010ൽ അധികാര വികേന്ദ്രീകരണവും സാമ്പത്തിക വികസനവും നടപ്പിലാക്കുമെന്ന വ്യവസ്ഥയിൽ സർക്കാരുമായി ധാരണ ഉടമ്പടി ഒപ്പുവെച്ചതിനു ശേഷമാണ് സംഘർഷത്തിന് അയവ് വന്നത്.
2014 ആകുമ്പോഴേക്കും രാജ്യത്തെ ന്യൂനപക്ഷമായ ഹൂതികൾക്ക് യെമനിൽ വിവിധ പ്രദേശങ്ങൾ കൈപ്പിടിയിലൊതുക്കണമെന്ന മോഹമുദിക്കുകയും അവർ അതിനു വേണ്ട കരുക്കൾ നീക്കുകയും ചെയ്തു. 2015 ജനുവരിയിൽ യെമൻ പ്രസിഡന്‍റായിരുന്ന അബ്ദുൽ മൻസൂർ ഹാദി രാജിവെക്കണമെന്ന് ഹൂതികൾ വാദിക്കുകയും അദ്ദേഹത്തെ നിർബന്ധിച്ച് രാജിവെപ്പിക്കുകയും ചെയ്തു. ഒരു മാസത്തിനു ശേഷം അദ്ദേഹം രാജി പിൻവലിച്ച് തലസ്ഥാനത്ത് തിരിച്ചെത്തി. എന്നാൽ ഹൂതികൾ പ്രതിരോധം ശക്തമാക്കി. തുടർന്ന് തലസ്ഥാനമായ സൻഅ വളയുകയും രാജ്യം ഹൂതികളുടെ കീഴിലായതായി പ്രഖ്യാപിക്കുകയും ചെയ്തു. ശിയ സംഘടനയായ ഹൂതികൾക്ക് ഇതിനു ഇറാന്‍റെ നിർലോഭമായ സഹായവുമുണ്ടായിരുന്നു.
2015 മാർച്ചിൽ മൻസൂർ ഹാദി സൗദിയിൽ അഭയം തേടി. ഭൂരിപക്ഷം സുന്നികളുള്ള ഒരു രാജ്യത്ത് ഇറാൻ ഇടപെടലുകളിലൂടെ ശിയാക്കളുടെ ഒരു ന്യൂനപക്ഷം ജനദ്രോഹ നടപടികളുമായി മുന്നോട്ട് വന്നത് അയൽ രാജ്യമായ സൗദിയെ വല്ലാതെ ചൊടിപ്പിച്ചു. ഉടനെ 2015 മാർച്ചിൽ ഹൂതികളുമായി സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഗൾഫിലെ എട്ട് രാജ്യങ്ങളടങ്ങിയ ഗൾഫ് സഖ്യസേന യുദ്ധം പ്രഖ്യാപിച്ചു.
2015ൽ സർക്കാരുമായി ആരംഭിച്ച സംഘർഷം വർഷങ്ങൾ നീണ്ടുനിന്ന യുദ്ധമായി പരിണമിച്ചു. ഇറാനുമായി ചേർന്നുകൊണ്ട് അമേരിക്ക ഉൾപെടെയുള്ള പശ്ചാത്യ സ്വാധീനത്തിൽ നിന്നും പൂർണ്ണമായ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ് ഹൂതികൾക്ക് അന്താരാഷ്ട്ര ശ്രദ്ധ നൽകിയത്.
ഇസ്രായേലിന് എതിരെ
‘ദൈവമാണ് ഏറ്റവും വലിയവൻ, അമേരിക്കയ്ക്ക് മരണം, ഇസ്രായേലിന് മരണം, യഹൂദരെ ശപിക്കൂ, ഇസ്ലാമിന് വിജയം ‘ എന്നതാണ് ഇവരുടെ മുദ്രാവാക്യം തന്നെ. തങ്ങൾ ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ പങ്ക് ചേർന്നു എന്നും ഇസ്രായേലിന് നേരെ ഡ്രോണുകളും മിസൈലുകളും അയച്ചു എന്നും ഒക്ടോബർ 31 ന് ഹൂതികൾ വ്യക്തമാക്കിയിരുന്നു.ഇസ്രായേലി കപ്പലുകളെ തട്ടിയെടുക്കും എന്നും ഹൂതികൾ ഭീഷണി മുഴക്കിയിരുന്നു.
ഹൂതികളുടെ രാഷ്ട്രീയം
തന്ത്രപരമായ ഒരു നീക്കമാണ് ഇപ്പോൾ ഹൂതികൾ നടത്തുന്നത് രാഷ്ട്രീയമായി വലിയൊരു ചോദ്യം അവർ ഉയർത്തുന്നുണ്ട്. സുന്നികൾ ഭൂരിപക്ഷമുള്ള അറബ്-പശ്ചിമേഷ്യൻ രാജ്യങ്ങൾ ഫലസ്തീനെതിരെ നടക്കുന്ന വംശഹത്യയിൽ മൗനം അവലംബിക്കുമ്പോൾ പ്രതിരോധത്തിന്‍റെ കാവലാളായി മുന്നോട്ട് വരികയും അറബ് രാജ്യങ്ങൾ ഉണ്ടാക്കിയ ശൂന്യത ഹൂതികൾ നികത്തുകയും ചെയ്യുന്നു. തങ്ങൾ ഒരു പടിഞ്ഞാറൻ രാജ്യത്തിനും അടിമപ്പെട്ടിട്ടില്ലെന്ന സന്ദേശവും ലോകത്തിനു നൽകി കൊണ്ടിരിക്കുകയാണ്.
ഫലസ്തീനു വേണ്ടി കപ്പൽ ചരക്ക് ഗതാഗതം സ്തംഭിപ്പിക്കുമ്പോൾ ഗസ്സയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് മധുരപ്രതികാരം നൽകി കൊണ്ട് വീണ്ടും അന്താരാഷ്ട്ര ശ്രദ്ധ നേടുകയാണ്. തങ്ങളുടെ അതിർത്തിയിലൂടെ പോകുന്ന കപ്പൽ തടയാൻ സ്വാതന്ത്ര്യമുണ്ടെന്ന് വാദിക്കുകയാണ്.
അതേസമയം, ഇസ്രായേൽ ഹമാസ് യുദ്ധത്തിന്‍റെ മൂന്നാം ഘട്ടത്തിലെത്തുമ്പോൾ എന്ത് കൊണ്ട് ഹൂതികൾ മുൻനിരയിലെത്തിയെന്ന ചോദ്യം അതിലേറെ പ്രസക്തമാണ്. ഫലസ്തീനു വേണ്ടി നിലകൊള്ളുന്നതിൽ യെമനിലും പുറത്തും കൃത്യതയുള്ള രാഷ്ടീയലാഭവും പ്രതീകാത്മകമായ മുന്നേറ്റവും കൈവരിക്കാമെന്ന് ഹൂതികൾ കരുതുന്നു. ഗസ്സയിൽ ഹമാസിനൊപ്പം യുദ്ധമുഖത്ത് അത്ര പ്രശസ്തരല്ലെങ്കിലും ‘ഹറകത്തുൽ ജിഹാദ് അൽ ഇസ്ലാമിയ’ എന്ന സംഘടന കൂടിയുണ്ട്.
സുന്നി ആശയധാരയിൽ നിന്നുള്ള സംഘമാണെങ്കിലും ഇറാനിയൻ വിപ്ലവത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് രൂപീകൃതമായ ഈ സംഘടനക്ക് ഇറാൻ, സിറിയ, ലെബനാനിലെ ഹിസ്ബുല്ല എന്നിവരുടെ ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്. അത്ര പ്രശസ്തരല്ലാതിരുന്നിട്ടും ഷിയ സംഘടനകൾ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിനെ പിന്തുണക്കുന്നതിൽ പ്രത്യേകമായ രാഷ്ടീയ ലാഭം ഉന്നം വെക്കുന്നുണ്ട്. ഫലസ്തീനിലും പുറത്തും ഹമാസിനെ വെല്ലുന്ന ഒരു സംഘം ഉണ്ടായിരിക്കണമെന്ന് ഇസ്രായേലിന്റെയും അമേരിക്കയുടെയും താൽപര്യമാണ്. പുറത്ത് നിന്നും ഇറക്കാൻ പറ്റിയ ഏറ്റവും അനുയോജ്യമായവർ ഹൂതികളാണെന്ന് നന്നായറിയുന്ന സാമ്രാജ്യത്വ ശക്തികൾ ഹൂതികളെ പിന്നിൽ നിന്നും സഹായിക്കുന്നുണ്ടെന്ന് കരുതാൻ കാരണങ്ങൾ ഏറെയാണ്.
യുദ്ധം എത്തി നിൽക്കുന്ന സന്നിഗ്ദ്ധ ഘട്ടത്തിൽ അതിന്‍റെ മുഴുവൻ ക്രെഡിറ്റും ഹമാസിനു പോകുന്നതിനെ തടയിടാൻ കൂടിയാകണം ഹൂതികളുടെ രംഗപ്രവേശം. ഫലസ്തീനുള്ളിലും മധ്യ പൗരസ്ത്യ ദേശത്ത് പൊതുവിലും ഹമാസിനെ വെല്ലുന്ന ശക്തരായ ഒരു ചേരിയുണ്ടാകേണ്ടത് ഇസ്രായേലിന്‍റെ കൂടി താൽപര്യമാണ്.
ഗസ്സയിൽ വെടിനിർത്തൽ അനിവാര്യമാണ്, യുദ്ധം എന്നെന്നേക്കുമായി നിർത്താൻ ഇസ്രായേലിനുമേൽ സമ്മർദം സൃഷ്ടിക്കണമെന്നതിൽ തർക്കമില്ല. എന്നാൽ ഹൂതികളുടെ വരവിൽ ഗൂഢമായ ലക്ഷ്യങ്ങളുണ്ട്. യെമനിലെ നിലവിലുള്ള ആഭ്യന്തര പ്രശ്നങ്ങളും സംഘർഷവും അവസാനിപ്പിക്കുന്നതിനു പകരം ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്നത് വീണ്ടും യെമൻ എന്ന രാജ്യത്തെ യുദ്ധത്തിലേക്ക് തള്ളിയിട്ട് കൊണ്ടാകരുത്.
തങ്ങളുടെ അഭ്യന്തര പ്രശ്നങ്ങളെ മറച്ചുപിടിക്കാൻ ആഗോള വ്യാപാരത്ത ഭീഷണിപ്പെടുത്തുന്നത് ഒട്ടും ഭൂഷണവുമല്ല. മാത്രമല്ല ദീർഘനാളായി സഹിക്കുന്ന യെമൻ ജനതക്ക് ഇത് ഇരട്ട പ്രഹരമായിരിക്കും. സിറിയയിലെ ബഷാറുൽ അസദിനെ പോലെ യെമനിൽ ലക്ഷക്കണക്കിനു സാധാരണക്കാരെ കൊന്നൊടുക്കിയതിൽ ഹൂതികളുടെ പങ്ക് നിസ്തുലമാണ്.
എന്തിനാണ് കപ്പൽ തട്ടി എടുത്തത്?
ഇസ്രായേൽ ബന്ധമുള്ളതിനാലാണ് കപ്പൽ തട്ടിയെടുത്തത് എന്നും ഇനിയും അത് തുടരുമെന്നും ഇവർ പറഞ്ഞു. കപ്പലിലെ ജീവനക്കാർക്ക് മറ്റ് കുഴപ്പങ്ങൾ ഒന്നും തന്നെ ഇല്ല എന്നാണ് വിവരം. ” ഇസ്രായേലിന് ബലം പ്രയോഗിച്ച് കാര്യങ്ങൾ നേടുന്ന രീതി മാത്രമേ അറിയൂ, കടലിലെ യുദ്ധങ്ങളിൽ ഞങ്ങൾ ഒട്ടും മോശമല്ല എന്ന തിരിച്ചറിവ് അവർക്ക് ഉണ്ടാകാൻ കൂടി ആണ് കപ്പൽ തട്ടി എടുത്തത് ” എന്ന് ഹൂതികളുടെ പ്രതിനിധി മുഹമ്മദ് അബ്ദുൽ സലാം പറഞ്ഞു.
കടലിലെ ഭീഷണി
ഈജിപ്റ്റിലെ സൂയസ് കനാൽ മുതൽ അറേബ്യയെ ആഫ്രിക്കയിൽ നിന്നും വേർതിരിക്കുന്ന ബാബ് എൽ മാണ്ഡെബ് കടലിടുക്ക് വരെയാണ് ചെങ്കടലിന്റെ വ്യാപ്തി. ഇസ്രായേൽ – ഹമാസ് യുദ്ധം ആരംഭിച്ച ശേഷം ഇവിടെ യുഎസ് കപ്പലുകൾ ഇറക്കിയിട്ടുണ്ട്. 2019ൽ ഇറാൻ ആണവക്കാരാർ ലംഘിച്ച ശേഷം നിരവധി കപ്പലുകൾ ഈ വഴിയിൽ ആക്രമിക്കപ്പെട്ടിട്ടുണ്ട്.