ദുബൈ: രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ വീഴ്ച വരുത്തിയ സ്വകാര്യ ബ്രോക്കറേജ് സ്ഥാപനത്തിന് ദുബൈ ഫിനാൻഷ്യൽ സർവിസസ് അതോറിറ്റി (ഡി.എഫ്.എസ്.എ) 50 ലക്ഷം പിഴ ചുമത്തി. ദുബൈയിൽ പ്രവർത്തിക്കുന്ന ആർ.ജെ ഒബ്രിയൻ കാപിറ്റൽ ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് നടപടി.
അധിക ബ്രോക്കറേജ് നേടിയ ശേഷവും നിലവിലെ നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പര്യാപ്തമായ ആസൂത്രണവും വിശകലനവും കമ്പനി നടത്തിയിരുന്നില്ലെന്ന് ഡി.എഫ്.എസ്.എ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
കമ്പനിയുടെ മാനേജ്മെന്റും ഇക്കാര്യത്തിൽ അലംഭാവം വരുത്തി. എങ്കിലും, കമ്പനി മനപ്പൂർവം നിയമലംഘനം നടത്തി എന്നതിന് തെളിവ് കണ്ടെത്തിയിട്ടില്ല. പിഴവുകൾ തിരുത്താനുള്ള പരിഹാരം കണ്ടെത്താമെന്ന് കമ്പനി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉയർന്ന പിഴത്തുകയായ ഒരു കോടി 25 ലക്ഷം ദിർഹം അധികൃതർ കുറച്ചുനൽകിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു