ഇന്ത്യയിൽ പുതിയ GLS ഫെയ്‌സ്‌ലിഫ്റ്റിനെ ജനുവരി 8ന് അവതരിപ്പിക്കുമെന്ന് ജര്‍മ്മൻ ആഡംബര വാഹന ബ്രാൻഡായ മെഴ്‌സിഡസ് ബെൻസ് സ്ഥിരീകരിച്ചു.ഈ വര്‍ഷം ഏപ്രിലില്‍ ആയിരുന്നു ജിഎല്‍എസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ആഗോള അരങ്ങേറ്റം. പുനര്‍രൂപകല്‍പ്പന ചെയ്‍ത ഫ്രണ്ട് ബമ്ബറും തിരശ്ചീന സ്ലാട്ടുകളുള്ള പുതിയ ഫ്രണ്ട് ഗ്രില്ലുമായി മെഴ്‍സിഡസ് ബെൻസ് ജിഎല്‍എസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയില്‍ എത്തും.
അകത്ത്, എസ്‌യുവിക്ക് പുതിയ അപ്‌ഹോള്‍സ്റ്ററി, ട്രിമ്മുകള്‍, മെഴ്‌സിഡസിന്റെ ഏറ്റവും പുതിയ MBUX ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ക്ലാസിക്, സ്‌പോര്‍ട്ടി, ഡിസ്‌ക്രീറ്റ് എന്നീ മൂന്ന് പുതിയ ഡിസ്‌പ്ലേ ഓപ്‌ഷനുകളോടെ ലഭിക്കും. കുറഞ്ഞ വേഗതയില്‍ 360 ഡിഗ്രി കാഴ്‌ചയും ഓഫ്‌റോഡ് ക്രമീകരണവും വാഗ്ദാനം ചെയ്യുന്ന പാര്‍ക്കിംഗ് പാക്കേജുമായാണ് കാര്‍ വരുന്നത്. ഇത് കാറിന്റെ വിവിധ ക്യാമറ ആംഗിളുകള്‍ കാണിക്കുന്നു. കൂടാതെ, പുതുക്കിയ എസ്‌യുവി പുതുതായി രൂപകല്‍പ്പന ചെയ്‌ത 20 ഇഞ്ച് അലോയ് വീലുകളില്‍ സഞ്ചരിക്കുന്നു,
നിലവില്‍, 3.0 ലിറ്റര്‍ ഡീസല്‍ മോട്ടോറിലും 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ ഡീസല്‍ യൂണിറ്റിലും GLS ലഭ്യമാണ്. ഇത് 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വാഗ്ദാനം ചെയ്യും. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലും ഇതേ എഞ്ചിൻ ലഭിക്കാനാണ് സാധ്യത. ഈ കാറിന്‍റെ ഇന്ത്യയിലെ എക്‌സ് ഷോറൂം വില ഒരു കോടി രൂപയ്ക്ക് മുകളിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള GLS മികച്ച വില്‍പ്പന നേടുന്നുണ്ട്. വരാനിരിക്കുന്ന മോഡല്‍ അതിന്റെ നിലവിലുള്ള ശക്തിയെ അടിസ്ഥാനമാക്കി അതിന്റെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കും എന്നാണ് കമ്പനി കരുതുന്നത്. അതേസമയം മെഴ്സിഡസ് ബെൻസ് 2024-ല്‍ GLS ഫെയ്‌സ്‌ലിഫ്റ്റില്‍ തുടങ്ങി ഒമ്പത് പുതിയ മോഡലുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരും.