ഏഷ്യാ പസഫിക് മേഖലയിൽ യുഎസിൻ്റെ തുടർച്ചയാർന്ന ഇടപെടലുകൾക്കെതിരെ ശക്തമായ പ്രതികരണവുമായ് ചൈന.
ശീതയുദ്ധ മാനസികാവസ്ഥ നിലനിർത്തിയാണ് ഏഷ്യാ പസഫിക്കിൽ തങ്ങൾക്കെതിരെ യുഎസ് കോപ്പുകൂട്ടലെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയം കുറ്റപ്പെടുത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്യുന്നു.
തെറ്റായ കണക്കുകൂട്ടലും തെറ്റിദ്ധാരണയും ഒഴിവാക്കി പുത്തൻ ബന്ധങ്ങൾക്ക് പ്രാരംഭ കുറിക്കണമെന്നതിൽ ഇരു രാഷ്ട്രങ്ങളും കഴിഞ്ഞ ആഴ്ച പുനരാരംഭിച്ച സൈനിക ഉദ്യോഗസ്ഥ ഉന്നതതല ചർച്ചയിൽ ഊന്നൽ നൽകിയിരുന്നു.
ചർച്ച കഴിഞ്ഞ് ഒരാഴ്ച പിന്നിടുന്നതേയുള്ളൂ. അപ്പോഴെക്കും ഏഷ്യാ പസഫിക് മേഖലയിലെ ഇടപെടലിനെപ്രതി യുഎസുമായ് ചൈനീസ് പ്രതിരോധ മന്ത്രാലയം കൊമ്പു കോർക്കുന്നുവെന്നത് രാജ്യാന്തര രാഷ്ട്രീയ രംഗം ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.
ഈ വർഷത്തെ അവസാനത്തെ പതിവ് പത്രസമ്മേളനത്തിലാണ് ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് അമേരിക്കക്കെതിരെ ആഞ്ഞടിച്ചത്.
“ഏഷ്യ-പസഫിക്കിൽ അമേരിക്ക അതിന്റെ സേനാവിന്യാസങ്ങൾ ശക്തിപ്പെടുത്തുന്നത് തുടരുകയാണ്. ഇത് ശീതയുദ്ധ മാനസികാവസ്ഥയാണ്, ” വക്താവ് വു ക്വിയാൻ പറഞ്ഞു. യുഎസ് ലക്ഷ്യം വയ്ക്കുന്നത് സ്വന്തം സ്വാർത്ഥ നേട്ടങ്ങളിലും ആധിപത്യം നിലനിർത്തലിലുമാണ്.
മേഖലയിൽ ഏറ്റുമുട്ടലുണ്ടാക്കുകയെന്നതും യുഎസ് ഇടപ്പെടലുകളിൽ പ്രകടമാകുന്നുണ്ട് – ചൈനീസ് പ്രതിരോധ വക്താവ് വിശദികരിച്ചു.
വർഷത്തിലേറെയായുള്ള അനിശ്ചിതാവസ്ഥക്ക് ശേഷം ആദ്യമായി കഴിഞ്ഞ ആഴ്ച നടന്ന ഓൺലൈൻ ചർച്ചയിൽ വിശാലമായ സൈനിക ബന്ധങ്ങൾ പുനഃസ്ഥാപിക്കുവാനാകുമെന്നാണ് യുഎസ് ഉദ്യോഗസ്ഥർ പ്രതീക്ഷിച്ചിരുന്നത്.
read also യുഎസ്-ചൈന സൈനികതല ബന്ധം പുന:സ്ഥാപിക്കപ്പെടുന്നതിനായ് സംഭാഷണം
കഴിഞ്ഞ മാസം സാൻഫ്രാൻസിസ്കോയിൽ നടന്ന ബൈഡൻ – ഷി ജിൻപിങ് കൂടിക്കാഴ്ച്ചയിലെ കരാർ പ്രകാരം ഇരു രാഷ്ട്രങ്ങൾക്കുമിടയിലെ സൈനിക ബന്ധം പുനരാരംഭിക്കുന്നതിന് വഴിയൊരുങ്ങിയിരുന്നു.
ഈ കരാറിൻ്റെ ചുവടുപിടിച്ചായിരുന്ന ഇരു രാഷ്ട്രങ്ങളിലെയും ഉന്നത സൈനീക ഉദ്യോഗസ്ഥർ തമ്മിലുള്ള വീഡിയോ ടെലികോൺഫറൻസ്. തായ് വാൻ പ്രതിസന്ധി മൂർച്ഛിച്ചതിനെ തുടർന്നുണ്ടായ അനിശ്ചിതാവസ്ഥയിൽ അയവുണ്ടാകുന്നതിൻ്റെ സൂചനയായിരുന്നു സംഭാഷണം.
യുഎസ് എയർഫോഴ്സ് ജനറൽ ചാൾസ് ക്യു. ബ്രൗണും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാനും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി ജനറൽ ലിയു ഷെൻലിയും തമ്മിലായിരുന്നു സംഭാഷണം.