സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യവുമായി ബന്ധപ്പെട്ട സ്വാഭാവികമായ ഘട്ടമാണ് ആര്‍ത്തവവിരാമം. 45 വയസ്സിനു മുകളിലുള്ള സ്ത്രീകളില്‍ സാധാരണയായി സംഭവിക്കുന്ന ഒന്നാണ് ആര്‍ത്തവ പ്രവര്‍ത്തനങ്ങളുടെ വിരാമം. ഇവയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ആർത്തവ സമയത്തു അമിതമായി രക്ത സ്രാവം ഉണ്ടാകും. അല്ലെങ്കിൽ സാധാരണയിലും കുറവ് രക്തം മാത്രമേ ഉണ്ടാവുകയുള്ളു

ആർത്തവ വിരാമത്തിന്റെ ഭാഗമായി ശരീരത്തു ഹോര്മോണാൽ ചേഞ്ച് ഉണ്ടാകും. ഇത് മൂലം ഉത്ക്കണ്ഠ, ദേഷ്യം, വിഷമം തുടങ്ങിയവ ഉണ്ടാകും. മാനസികാരോഗ്യ പ്രശ്ശ്‌നങ്ങളുണ്ടാകും
ഇടയ്ക്കിടെ ഓർമ്മക്കുറവ് ഉണ്ടാകുന്നു. പല കാര്യങ്ങളിലും ശ്രെദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്നു.

ഈസ്ട്രജന്റെ അളവ് കുറയുന്നത് പെൽവിക് അവയവങ്ങളെ ദുർബലമാക്കും. ഇതിന്റെ ഫലമായി ഒരു സ്ത്രീക്ക് പെട്ടെന്ന് മൂത്രമൊഴിക്കേണ്ടതും അതുപോലെ തന്നെ കൂടുതൽ തവണ മൂത്രമൊഴിക്കേണ്ടതും അനുഭവപ്പെടാം. ഇത് മാത്രമല്ല, മിക്ക സ്ത്രീകളും അനുഭവിക്കുന്ന പെരിമെനോപോസ് ലക്ഷണങ്ങളിൽ ഒന്നാണ് യോനിയിലെ വരൾച്ച.

നിങ്ങളുടെ തലമുടിയും ചർമ്മവും വരണ്ടതും കനംകുറഞ്ഞതുമാകാം. ആർത്തവവിരാമ സമയത്ത്, ചില സ്ത്രീകൾക്ക് ശരീരഭാരം വർദ്ധിക്കുന്നു. നിങ്ങളുടെ ശരീരഘടനയും മാറാം, അതിന്റെ ഫലമായി അരയ്ക്ക് ചുറ്റും കൂടുതൽ കൊഴുപ്പും അടിഞ്ഞ് കൂടാം.