ഭര്‍തൃവീട്ടിൽ മാനസികപീഡനം, യുവതി ആത്മഹത്യാ ചെയ്തു.
തിരുവല്ലം പാച്ചല്ലൂര്‍ വണ്ടിത്തടത്ത് ഷഹാന മന്‍സിലില്‍ ഷഹാന ഷാജി ജീവനൊടുക്കിയതിന് കാരണം ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനമാണെന്ന് ബന്തുക്കളുടെ ആരോപണം. ഷഹാനയുടെ ഭര്‍തൃമാതാവ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും ഒരിക്കല്‍ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നതായും ഷഹാനയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
സ്ത്രീധനപീഡനം.. ഭര്‍തൃവീട്ടിൽ മാനസികപീഡനം; യുവതി ജീവനൊടുക്കി
ഇനിയും ഇതുപോലെ എത്ര വാർത്തകൾ കേൾക്കേണ്ടി വരും…
ഉത്തര, വിസ്മയ, അർച്ചന, അനുപ്രിയ, ഐശ്വര്യ, ഡോ. ഷഹന, ഷെബിന.. ഈ കൂട്ടത്തിലേക്ക് ഷഹാന ഷാജിയും. ഇനിയും ഇതുപോലെ എത്ര പേരുകൾ കൂടി കേൾക്കേണ്ടി വരും എന്നതൊരു ചോദ്യമാണ്. അതോടൊപ്പം പ്രസക്തമായ മറ്റൊരു ചോദ്യമാണ് നമ്മുടെ മുഖ്യമന്ത്രി പറഞ്ഞതുപോലെ സ്ത്രീധനം ചോദിച്ചു വരുന്നവരോട്, വിവാഹശേഷം സ്ത്രീധനത്തിന്റെയോ അല്ലെങ്കിൽ മറ്റെന്തിന്റെ പേരിലായാലും ജീവിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കുന്നവരോട് ‘താൻ പോടോ’ എന്ന് നമ്മുടെ പെൺകുട്ടികൾക്ക് പറയാൻ കഴിയാതെ പോകുന്നത്.
ഓരോ തവണയും ഗാര്ഹികപീഡനം മൂലം ഓരോ പെൺകുട്ടിയും സ്വയം ജീവനൊടുക്കുമ്പോഴും അതൊരു പാഠമാകുന്നില്ല. അതിന് കരണക്കാരായവരെ പിടികൂടുമ്പോഴും ശിക്ഷിക്കുമ്പോഴും ആദരരേയും ഭയപ്പെടുത്തുന്നുമില്ല. അപ്പോൾ ഇനി എന്താണ് വേണ്ടത് ?
ഇനി ഒന്നേ ചെയ്യാനുള്ളൂ; പെൺകുട്ടികൾക്ക് പഠിപ്പിച്ചുകൊടുക്കുന്ന സിലബസ് ഒന്ന് മാറ്റുക. ഇനി പുതിയ പടങ്ങൾ പഠിപ്പിക്കുക. പെണ്ണിനാവശ്യം അവളെ ജീവിതകാലം മുഴുവൻ സംരക്ഷിക്കാൻ കഴിയുന്ന പുരുഷനെയല്ല. നല്ല വിദ്യാഭ്യാസവും സ്വന്തം കാലിൽ ഉറച്ചു നിൽക്കാനുള്ള മാർഗ്ഗവുമാണെന്ന തിരിച്ചറിവിലേക്ക് എത്രെയും നേരത്തെ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് എത്തിച്ചേരാൻ കഴിയുന്നുവോ അത്രെയും നേരത്തെ നിങ്ങളുടെ പെണ്മക്കൾ സുരക്ഷിതരായിരിക്കും എന്ന ബോധ്യമാണ്.
ഓരോ പെൺകുട്ടികൾ എരിഞ്ഞടങ്ങുമ്പോഴും ഇനിയൊരു ഉത്തര ഉണ്ടാകാതിരിക്കട്ടെ, ഇനിയുമൊരു വിസ്മയ ഉണ്ടാകാതിരിക്കട്ടെ എന്ന് ഒരു തലക്കെട്ടിലൊതുക്കുകയോ, വെറുതെ വായ കൊണ്ട് പറയുകയോ ചെയ്തിട്ട് കാര്യമില്ല എന്നുകൂടി ഓർക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം