നമ്മളുടെ ശീരത്തിലെ ഹോര്‍മോണ്‍സ് നിയന്ത്രിക്കാനും അതുപോലെ തന്നെ, ഇലക്ട്രോലൈറ്റ്സ് ബാലന്‍സ് ചെയ്യാനും ശരീരത്തില്‍ നിന്നും വേയ്സ്റ്റ് ഫില്‍ട്ടര്‍ ചെയ്ത് പുറം തള്ളുന്നതിനും നമ്മളുടെ വൃക്ക കൃത്യമായി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. നമ്മളുടെ വൃക്കയുടെ ആരോഗ്യം നശിപ്പിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് നമ്മള് എങ്ങിനെ ജീവിക്കുന്നു എന്നതാണ്. ഇത്തരത്തില്‍ വൃക്കയുടെ ആരോഗ്യം നശിപ്പിക്കുന്ന ശീലങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
വെള്ളം കുടിക്കാത്തത്
നമ്മള് നല്ലപോലെ വെള്ളം കുടിച്ചാല്‍ മാത്രമാണ് നമ്മളുടെ ശരീരത്തിലെ പല അവയവങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുക. പ്രത്യേകിച്ച് നമ്മളുടെ ശരീരത്തിലെ മാലിന്യങ്ങളും വിഷങ്ങളും ശരീരത്തില്‍ നിന്നും പുറംതള്ളണമെങ്കില്‍ ശരീരത്തില്‍ കൃത്യമായി വെള്ളം ഉണ്ടാകേണ്ടത് അനിവാര്യം തന്നെ.
വേദനസംഹാരികള്‍
ഇന്ന് ചെറിയ വേദന വന്നാല്‍ പോലും വേദന സംഹാരികളെ ആശ്രയിക്കുന്നവരാണ് പലരും. ഇത്തരത്തില്‍ അമിതമായി വേദന സഹാരികള് കഴിക്കുന്നത് സത്യത്തില്‍ നമ്മളുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. പ്രത്യേകിച്ച് നമ്മളുടെ വൃക്കയുടെ ആരോഗ്യം നശിപ്പിക്കുന്നതിന് ഇത് പ്രധാന കാരണമാകുന്നുണ്ട്. ഇത് വൃക്കയില്‍ വീക്കം വരുത്തുന്നതിന് കാരണമാകുന്നു. അതിനാല്‍, ഇത്തരത്തില്‍ ഡോസ് കൂടിയ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശം ഇല്ലാതെ കഴിക്കുന്നത് നല്ലതല്ല.
ഉപ്പ് അമിതമായി കഴിക്കുന്നത്
ഉപ്പില്ലാത്ത ആഹാരം കഴിക്കാന്‍ തന്നെ പറ്റില്ല. എന്നാല്‍ ഇതേ ഉപ്പ് അമിതമായി കഴിക്കുന്നത് നമ്മളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. പ്രത്യേകിച്ച് ചിലര്‍ക്ക് നല്ലപോലെ ഉപ്പുണ്ടെങ്കില്‍ മാത്രമാണ് ആഹാരം കഴിക്കാന്‍ തോന്നുന്നത് തന്നെ. എന്നാല്‍, ഇത്തരത്തില്‍ അമിതമായി ഉപ്പ് കഴിക്കുന്നത് നമ്മളുടെ വൃക്കയുടെ ആരോഗ്യം ക്ഷയിപ്പിക്കുന്നുണ്ട്. കാരണം, ഉപ്പ് അമിതമായി ശരീരത്തില്‍ എത്തുന്നത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും അതുപോലെ തന്നെ ഹൈപ്പര്ടെന്ഷന് വരുത്തുന്നതിന് കാരണാവുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ വര്‍ദ്ധിക്കുന്നത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതല്ല.
മദ്യപാനവും പുകവലിയും
ഇന്ന് ചെറുപ്പക്കാര്‍ വരെ നല്ല സ്റ്റൈല്‍ കാണിക്കാനും അതുപോലെ തന്നെ ജീവിതത്തിന്റെ ഒരു ഭാഗം എന്നോണവും പുകവലിയും അതുപോലെ, മദ്യപാനവും കൊണ്ട് നടക്കുന്നവരുണ്ട്. ഇത്തരത്തില്‍ മദ്യപിക്കുന്നതും പുകവലിക്കുന്നതും ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഇത് വൃക്കരോഗങ്ങള്‍ വരാനും അതുപോലെ തന്നെ വൃക്കരോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമായി തീരുന്നുണ്ട്.
മൂത്രം അടക്കി പിടിക്കുന്നത്
ചിലര്‍, പ്രത്യേകിച്ച് സ്ത്രീകള്‍ മൂത്രം അടക്കിപിടിച്ച് വെക്കുന്നത് കാണാം. ഇത്തരം ശീലം സത്യത്തില്‍ നമ്മളുടെ വൃക്കയുടെ ആരോഗ്യം മൊത്തത്തില്‍ ഇല്ലാതാക്കാന്‍ കാരണമാകുന്നുണ്ട്. നമ്മള് മൂത്രം അടക്കി പിടിക്കുമ്പോള്‍ മൂത്രം വൃക്കയിലേയ്ക്ക് തിരികെ സഞ്ചരിക്കാന്‍ സാധ്യത കൂടുതലാണ്. ഇത് വൃക്കയില്‍ അണുബാധ വരുത്തുന്നതിന് കാരണമാകുന്നുണ്ട്. അതിനാല്‍, മൂത്രം ഒഴിക്കാന്‍ മുട്ടുമ്പോള്‍ മൂത്രം ഒഴിക്കുക