നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ വിയോഗത്തിൽ മാപ്പ് പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടൻ വിശാൽ (vishal). വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് വിജയകാന്ത് മരണപ്പെടുന്നത്. താൻ വിദേശത്തായതിനാൽ വിജയകാന്തിനൊപ്പം അവസാന നിമിഷം ചെലവഴിക്കാൻ സാധിച്ചില്ലെന്ന് പറഞ്ഞാണ് വിശാൽ രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് മാപ്പ് നൽകണമെന്നും താങ്കളിൽ നിന്നും ഒരുപാട് കാര്യങ്ങൾ താൻ പഠിച്ചിട്ടുണ്ടെന്നും വിശാൽ പറയുന്നു.
വിശാലിന്റെ വാക്കുകൾ ഇങ്ങനെ ‘ക്യാപ്റ്റൻ എനിക്ക് മാപ്പ് നൽകണം. ഈ സമയത്ത് താങ്കൾക്കൊപ്പം ഞാൻ ഉണ്ടാകണമായിരുന്നു. പക്ഷേ എനിക്കത് സാധിച്ചില്ല. എന്നോട് ക്ഷമിക്കണം. എന്നെ പോലുള്ളവർ കരയുന്നത് വളരെ അപൂർവ്വമാണ്. താങ്കളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. താങ്കളുടെ അടുത്തേക്ക് ഒരാൾ വിശപ്പോടെ വന്നാൽ ഭക്ഷണം നൽകും.താങ്കൾ ജനങ്ങൾക്ക് എത്രത്തോളം ഉപകാരം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം.
I have nothing to say as I feel guilty that am not there physically present after hearing the demise of one of the most noblest human beings I hav met in my life the one and only #CaptainVijaykanth anna. I learnt what is called social service from you and follow you till date and… pic.twitter.com/pMYAblLOdV
— Vishal (@VishalKOfficial) December 28, 2023
രാഷ്ട്രീയക്കാരനും സിനിമാ നടനുമപ്പുറം താങ്കൾ ഒരു വലിയ മനുഷ്യനായിരുന്നു. നടികർ സംഘത്തിന് താങ്കൾ നൽകിയ സഹായങ്ങൾ ഒരിക്കലും മറക്കാനാകില്ല. ഒരു നടനായി പേരുകേൾക്കുന്നതിനേക്കാൾ ബുദ്ധിമുട്ട് ഒരു നല്ല മനുഷ്യനായി അറിയപ്പെടുന്നതാണ്. താങ്കൾക്ക് അതിന് സാധിച്ചു. ഞാൻ ഒരിക്കൽ കൂടി മാപ്പ് ചോദിക്കുന്നു’ എന്നാണ് വിശാൽ എക്സിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്.
ന്യൂമോണിയ ബാധിതനായിരുന്ന വിജയകാന്തിനെ കോവിഡും ബാധിച്ചിരുന്നു. മെഡിക്കൽ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതരാണ് മരണവിവരം അറിയിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു വിജയകാന്ത്. ആരോഗ്യം മോശമായതിനാൽ കുറച്ചു വർഷമായി പാർട്ടി പ്രവർത്തനത്തിൽ സജീവമല്ലാത്ത വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു