ന്യൂ ഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്ത കായിക മന്ത്രാലയം നടപടിക്രമം പാലിച്ചില്ലെന്നും തീരുമാനത്തെ കോടതിയില്‍ ചോദ്യംചെയ്യുമെന്നും ഫെഡറേഷൻ പ്രസിഡന്റ് സഞ്ജയ് സിങ്. കഴിഞ്ഞ ദിവസം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രൂപവത്കരിച്ച മൂന്നംഗ അഡ്ഹോക് കമ്മിറ്റിയെ അംഗീകരിക്കില്ലെന്നും സഞ്ജയ് സിങ് വ്യക്തമാക്കി.
സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണമുയര്‍ന്ന ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിന്റെ അടുപ്പക്കാര്‍ തന്നെ ഫെഡറേഷന്റെ തലപ്പത്തെത്തിയതില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് കായിക മന്ത്രാലയം ഫെഡറേഷനെ സസ്പെൻഡ് ചെയ്തതും ഒളിമ്പിക് അസോസിയേഷന് പകരം അഡ്ഹോക് കമ്മിറ്റിയുണ്ടാക്കിയതും. വുഷു അസോസിയേഷൻ പ്രസിഡന്റ് ഭൂപീന്ദര്‍ സിങ് ബജ്വ ചെയര്‍മാനായ അഡ്ഹോക് കമ്മിറ്റിയില്‍ മുൻ ഹോക്കി താരം എം.എം. സോമയ്യയും ബാഡ്മിൻറണ്‍ താരം മഞ്ജുഷ കൻവാറുമാണ് അംഗങ്ങള്‍. ആര്.എസ്.എസ് പ്രവര്‍ത്തകനായ സഞ്ജയ് സിങ് മുൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിന്റെ അടുത്ത അനുയായിയും കച്ചവട പങ്കാളിയുമാണ്.
സ്വയംഭരണ സംവിധാനവും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സമിതിയുമായ ഗുസ്തി ഫെഡറേഷന്റെ അഭിപ്രായം തേടാതെ സസ്പെൻഡ് ചെയ്യാനാകില്ലെന്ന് സഞ്ജയ് സിങ് ചൂണ്ടിക്കാട്ടി. ജമ്മു-കശ്മീര്‍ ഹൈകോടതിയിലെ റിട്ട. ചീഫ് ജസ്റ്റിസ് റിട്ടേണിങ് ഓഫിസറായ തെരഞ്ഞെടുപ്പില്‍ ജനാധിപത്യപരമായി വിജയിച്ചതാണെന്നും 47ല്‍ 40 വോട്ടും തനിക്കാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സസ്പെൻഡ് ചെയ്തു എന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല. സ്വാഭാവിക നീതി ലഭിച്ചില്ല. സര്‍ക്കാറുമായി ചര്‍ച്ച നടത്തും. തിരിച്ചെടുക്കുന്നില്ലെങ്കില്‍ കോടതിയില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.
Read more : കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് അഴിച്ചുപണി : നീന സിങ് സി.ഐ.എസ്.എഫിൻ്റെ ആദ്യ വനിതാ മേധാവി
ബ്രിജ് ഭൂഷണിനെതിരെ പ്രതിഷേധത്തിന് നേതൃത്വം നല്കിയ ഒളിമ്ബിക് മെഡല്‍ ജേതാവ് ബജ്റങ് പുനിയയും വിനേഷ് ഫോഗട്ടും സാക്ഷി മാലികും രാഷ്ട്രീയം കളിക്കുകയാണെന്നും സഞ്ജയ് സിങ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസും ‘ടൂള്‍ കിറ്റ് സംഘവും’ ഇടതു പാര്‍ട്ടികളുമാണ് അവര്‍ക്കു പിന്നില്‍. വ്യക്തിക്കുവേണ്ടിയല്ല, മുഴുവൻ സമൂഹത്തിനും അവകാശപ്പെട്ട പത്മശ്രീ ഒരു റോഡില്‍ വെക്കേണ്ടതല്ലെന്നും സഞ്ജയ് സിങ് അഭിപ്രായപ്പെട്ടു. ഗുസ്തി ഫെഡറേഷന്റെ വിലക്ക് പിൻവലിക്കാൻ അന്താരാഷ്ട്ര ഗുസ്തി സംഘടനയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് അഡ്ഹോക് കമ്മിറ്റി തലവൻ ഭൂപീന്ദര്‍ സിങ് ബജ്വ പറഞ്ഞു. പാരിസ് ഒളിമ്പിക്ക്സില്‍ മെഡല്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് സീനിയര്‍, ജൂനിയര്‍ ചാമ്പ്യൻഷിപ്പുകള്‍ ഉടൻ നടത്തും. ഒളിമ്പിക്സില്‍ പരമാവധി മെഡലുകള്‍ നേടുക എന്നതാണ് ലക്ഷ്യമെന്നും ബജ്വ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു