സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായും സഹപ്രവർത്തകരുമായും സജീവമായി സംവദിക്കുന്ന സംവിധായകനാണ് അൽഫോൺസ് പുത്രൻ അൽഫോൻസ് പുത്രന്റെ പോസ്റ്റുകൾ പലതും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ നടൻ അജിത്കുമാറിനു വേണ്ടി അൽഫോൻസ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നടൻ നിവിൻ പോളിയിൽ നിന്നും അജിത്തിന്റെ മാനേജർ സുരേഷ് ചന്ദ്രയിൽ നിന്നും അജിത് രാഷ്ട്രീയത്തിൽ ഇറങ്ങാൻ പോകുന്നു എന്ന് കേട്ടിരുന്നു, എന്നാൽ ഇതുവരെ പൊതുരംഗത്തും രാഷ്ട്രീയ മുന്നണിയിലും അജിത്തിനെ കണ്ടിട്ടില്ല. അതിനു പരസ്യമായി ഒരു കത്ത് മുഖേന തനിക്ക് അജിത്തിൽ നിന്ന് ഒരു വിശദീകരണം ആവശ്യമാണെന്നും അൽഫോൻസ് പുത്രൻ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
അൽഫോൻസ് പുത്രന്റെ വാക്കുകൾ:
”ഇത് അജിത് കുമാർ സാറിനുള്ളതാണ്. നിവിൻ പോളിയിൽ നിന്നും സുരേഷ് ചന്ദ്രയിൽ നിന്നും നിങ്ങൾ രാഷ്ട്രീയത്തിലേക്ക് കടക്കാൻ പോകുന്നു എന്ന് കേട്ടു. പ്രേമം ഫീച്ചർ ഫിലിമിലെ നിവിൻ പോളിയുടെ പ്രകടനം നിങ്ങളുടെ മകൾ അനൗഷ്കയ്ക്ക് ഇഷ്ടപ്പെട്ടതിനാൽ നിങ്ങൾ നിവിൻ പോളിയെ വീട്ടിലേക്ക് വിളിച്ച് സംസാരിച്ചു.
പക്ഷേ ഇതുവരെ പൊതുരംഗത്തും രാഷ്ട്രീയ മുന്നണിയിലും ഞാൻ നിങ്ങളെ കണ്ടിട്ടില്ല. ഒന്നുകിൽ അവർ എന്നോട് കള്ളം പറഞ്ഞു അല്ലെങ്കിൽ നിങ്ങൾ അത് മറന്നു അല്ലെങ്കിൽ നിങ്ങൾക്ക് എതിരായി ആരെങ്കിലും ഉണ്ട്. മേൽപ്പറഞ്ഞ മൂന്നും അല്ലാത്ത പക്ഷം, പരസ്യമായി ഒരു കത്ത് മുഖേന എനിക്ക് നിങ്ങളിൽ നിന്ന് ഒരു വിശദീകരണം ആവശ്യമാണ്. കാരണം ഞാൻ നിങ്ങളെ വിശ്വസിക്കുന്നു, പൊതുജനങ്ങൾ നിങ്ങളെ വിശ്വസിക്കുന്നു.”- അൽഫോൻസ് പുത്രൻ കുറിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു