തിരുവനന്തപുരം: ബാബറി പള്ളി പൊളിച്ച സ്ഥലത്ത് അമ്ബലം പണിത് അതിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കുകയാണ് ബിജെപിയെന്നും ആ ക്ഷണം നിരസിക്കാൻ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
അത്തരം ക്ഷണം നിരസിക്കാൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കഴിഞ്ഞു. എന്നാല്‍ ആ നിലപാട് സ്വീകരിക്കാൻ കോണ്‍ഗ്രസിന് കഴിയുന്നില്ല. ഉറങ്ങുമ്പോൾ കോണ്‍ഗ്രസ് ആയിരുന്നവര്‍ ഉണരുമ്പോൾ ബിജെപിയാകുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറിയായതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.
ഇന്ത്യൻ മതേതര മൂല്യങ്ങളുടെ നെഞ്ചില്‍ കഠാര കുത്തിയിറക്കി ആ സ്ഥലത്തേക്കാണ് ബി ജെ പി ക്ഷണിക്കുന്നത്. ബിജെപിയുടെ ക്ഷണം തള്ളികളയുന്നുവെന്നും ബിനോയ്വിശ്വം കൂട്ടിച്ചേര്‍ത്തു. വയനാട് ലോക്സഭാ സീറ്റില്‍ സിപിഐ മത്സരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ഗാന്ധി തന്നെ മത്സര രംഗത്തേക്കെത്തുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് വയനാട് സീറ്റില്‍ സിപിഐ മത്സരിക്കുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കിയത്. ദേശീയതലത്തില്‍ ഇന്ത്യ സഖ്യത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നേര്‍ക്കുനേര്‍ വരുമോ എന്നത് ചര്‍ച്ചയായിരുന്നു. ഗവര്‍ണര്‍ പദവി അനാവശ്യമായതാണ്. കൊളോണിയല്‍ വാഴ്ചയുടെ അവശേഷിപ്പാണത്. ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിക്കാൻ ശ്രമിക്കുകയാണ് ഗവര്‍ണര്‍. ജനാധിപത്യ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണത്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസിന്റെ വിശദാംശങ്ങള്‍ അറിയില്ല. എപി ജയനെ എല്ലാ സ്ഥാനത്തു നിന്നും മാറ്റി. തിരുത്തല്‍ നടപടിയുടെ ഭാഗമായാണ് നടപടിയെന്നും ബിനോയ് വിശ്വം പറഞ്ഞു.
ബാബറി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മ്മിച്ച് ഉദ്ഘാടനം ചെയുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരൻ ആവശ്യപ്പെട്ടിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നും ക്ഷണം കോണ്‍ഗ്രസ് പൂര്‍ണമായി നിരാകരിക്കണമെന്നും വിഎം സുധീരൻ പറഞ്ഞു. നെഹ്റുവിന്റെ നയങ്ങളില്‍ നിന്നും കോണ്‍ഗ്രസിന് വ്യതിചലനം ഉണ്ടായി. അത് ഗുണം ചെയ്‌തില്ല എന്നാണ് വ്യകതമാകുന്നത്. നെഹ്റുവും ഇന്ദിരയും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചവരാണെന്നും മതേതര മൂല്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി വേണം കോണ്‍ഗ്രസ് മുന്നോട്ടു പോകാനാണെന്നും വിഎം സുധീരൻ പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്ന കോണ്‍ഗ്രസ് നിലപാട് വിവാദമായ പശ്ചാത്തലത്തിലായിരുന്നു സുധീരൻ്റെ പ്രതികരണം.
Read more : കോഴിക്കോട് ബൈക്കിലും സ്കൂട്ടറിലുമായി അഭ്യാസപ്രകടനം നടത്തിയ മൂന്നു യുവാക്കളുടെ ലൈസൻസ് റദ്ദാക്കി
ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തിനെതിരെ മതേതര മൂല്യങ്ങള്‍ കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കണം. ഒരു കാരണവശാലും പങ്കെടുക്കരുത്. ജനാധിപത്യം മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയും ചടങ്ങില്‍ പങ്കെടുക്കരുത്. നെഹ്റുവിന്റെ സാമ്ബത്തിക നയങ്ങളിലേക്ക് രാജ്യം മടങ്ങി പോണം. കോണ്‍ഗ്രസ് പഴയ മതേതര മൂല്യങ്ങളിലേക്ക് മടങ്ങിപ്പോകണമെന്നും സുധീരൻ കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു