കുട്ടിക്കാലം മുതൽ ആഭരണകട വരെമധുര സ്വദേശിയായിരുന്ന വിജയകാന്ത് കുട്ടിക്കാലത്ത് തന്നെ സ്ഥിരമായി തിരുവനന്തപുരം സന്ദർശിക്കാറുണ്ടായിരുന്നു. കുട്ടിക്കാലത്ത് സിനിമ കാണാനും സ്ഥലങ്ങൾ കാണാനും ഭക്ഷണം കഴിക്കാനുമൊക്കെയായിരുന്നു വിജയകാന്ത് തിരുവനന്തപുരത്ത് വന്നിരുന്നത്. പിന്നീട് സിനിമയിൽ ചാൻസ് തേടിയും ആഭരണക്കട നടത്താനുമൊക്കെയായി ആ വരവ്. പിന്നീട് തമിഴ് സിനിമയിലെ സൂപ്പർതാരമായി മാറിയെങ്കിലും തിരുവനന്തപുരമെന്നത് നടന്റെ ഓർമ്മയിലുണ്ടായിരുന്നു
തമ്പാനൂരും ,ചാലയും മ്യുസിയവുംതുടക്കത്തിൽ സ്കൂളിലെ കൂട്ടുകാർക്കൊപ്പം മധുരയിൽനിന്ന് ട്രെയിൻ കയറി തിരുവനന്തപുരത്ത് വരുമായിരുന്ന വിജയകാന്ത് തമ്പാനൂരിലും ചാലയിലും മ്യൂസിയത്തിലും കിഴക്കേക്കോട്ടയിലും കോവളത്തുമെല്ലാം കറങ്ങി നടക്കുമായിരുന്നു
സിനിമ പ്രേമിസിനിമ കാണാൻവേണ്ടി മാത്രം വിജയകാന്ത് തിരുവനന്തപുരത്ത് എത്തുമായിരുന്നു. തമ്പാനൂരിലെ ശ്രീകുമാർ തീയേറ്റർ ആയിരുന്നു അക്കാലത്ത് വിജയകാന്തിന് പ്രിയം. സിനിമയ്ക്ക് കയറുന്നതിന് മുമ്പ് ചാലയിലെ കടയിൽനിന്ന് ഒന്നോ രണ്ടോ കവർ ഉപ്പേരി വാങ്ങും. അതുകഴിച്ചുകൊണ്ടാണ് സിനിമ കാണുന്നത്.
സിനിമയിലേക്കുള്ള യാത്രഎല്ലാ വാരാന്ത്യങ്ങളിലും വിജയകാന്ത് തിരുവനന്തപുരത്ത് വരുമായിരുന്നു. അതിന് ഒരു കാരണവുമുണ്ട്. എങ്ങനെയെങ്കിലും മലയാള സിനിമയിൽ അഭിനയിക്കണം. എഴുപതുകളിൽ സിനിമാക്കാരുടെ പ്രധാന കേന്ദ്രം മദ്രാസും തിരുവനന്തപുരവുമൊക്കെയായിരുന്നു. മദ്രാസിൽ പോകുന്നതിനേക്കാൾ എളുപ്പത്തിൽ തിരുവനന്തപുരത്ത് വരാമെന്നതാണ് വിജയകാന്തിനെ ഇവിടേക്ക് ആകർഷിച്ചത്.
ചാലയിലെ ആഭരണ കടതിരുവനന്തപുരത്ത് വരുമ്പോഴൊക്കെ വിജയകാന്ത് താമസിച്ചിരുന്നത് ചാല പിള്ളയാർക്കോവിൽ ലെയ്നിൽ കണ്ണന്റെയും മുത്തുലക്ഷ്മിയുടെയും വീട്ടിൽ ആയിരുന്നു. വിജയകാന്തിന്റെ ബാല്യകാല സുഹൃത്ത് സുന്ദരരാജന്റെ സഹോദരിയാണ് മുത്തുലക്ഷ്മി. ഇവർക്ക് ചാലയിൽ ജ്യോതി ജ്വല്ലറി മാർട്ട് എന്ന പേരിൽ ഒരു ഗോൾഡ് കവറിങ് ആഭരണക്കട ഉണ്ടായിരുന്നു.
മരിക്കാത്ത ഓർമ്മകൾപിൽക്കാലത്ത് വിജയകാന്ത് തമിഴിലെ സൂപ്പർതാരമായി മാറിയെങ്കിലും തിരുവനന്തപുരത്തോടുള്ള ഇഷ്ടം കുറച്ചില്ല. ആരുമറിയാതെയും എല്ലാവരെയും അറിയിച്ചും നിരവധി തവണ അദ്ദേഹം തിരുവനന്തപുരത്തെത്തി. നിരവധി തവണ പൊതു ചടങ്ങുകളിൽ അദ്ദേഹം പങ്കെടുത്തു. നടൻ മോഹൻലാലിന്റെ അഭിനയജീവിതത്തിലെ രജതജൂബിലിയോട് അനുബന്ധിച്ചുള്ള ചടങ്ങിലും വിജയകാന്ത് എത്തി.