മസ്കത്ത്: ലോകത്തിൽ അപൂർവമായി കരുതപ്പെടുന്ന അറേബ്യൻ കൂനൻ തിമിംഗലത്തെ മസീറ ദ്വീപിനു സമീപം കണ്ടെത്തി. ഇത്തരത്തിലുള്ള നൂറോളം തിമിംഗലങ്ങളെ മാത്രമാണ് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞത്. അൽവുസ്ത ഗവർണറേറ്റിൽ അറേബ്യൻ കൂനൻ തിമിംഗലത്തെ സാറ്റ്ലൈറ്റുവഴി നിരീക്ഷിക്കുന്ന പഠനസമിതിയാണ് തിമിംഗല സാന്നിധ്യം കണ്ടെത്തിയത്.
ഒരു കൂനൻ തിമിംഗലം 11 പ്രാവശ്യമാണ് സാറ്റ്ലൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. നാലു പ്രാവാശ്യം ബ്രൈഡ്സ് തിമിംഗലവും ഒരു പ്രാവശ്യം ഇന്ത്യൻ മഹാസമുദ്ര കൂനൻ ഡോൾഫിനുകളും സാറ്റ്ലൈറ്റിൽ പതിഞ്ഞു. വിവിധ ലക്ഷ്യങ്ങൾ മുന്നിൽകണ്ട് പരിസ്ഥിതി അതോരിറ്റിയാണ് പഠനം സംഘടിപ്പിക്കുന്നത്. മീൻപിടിത്തം മൂലമുണ്ടാവുന്ന ഭീഷണികൾ, കപ്പലിൽ തട്ടിയുണ്ടാവുന്ന അപകടങ്ങൾ, തിമിംഗലത്തിന്റെ ദേശാടനവഴികളും അവയുടെ വാസങ്ങൾ എന്നിവ കണ്ടെത്തുകയാണ് പഠനങ്ങളുടെ പ്രധാന ലക്ഷ്യം. മസീറ ഉൾക്കടലിൽ തിമിംഗലങ്ങളുടെ ഈ വർഷത്തെ ഇണചേരൽ സമയത്താണ് പഠനം നടത്തുന്നത്. അന്താരാഷ്ട്ര രംഗത്തെ വിദഗ്ധരുടെയും സംഘങ്ങളുടെയും സഹകരണത്തോടെയാണ് പഠനം നടക്കുന്നത്.
തിമിംഗലങ്ങളിൽ ട്രാക്കിങ് മെഷീനുകൾ ഘടിപ്പിച്ചാണ് പഠനം. കഴിഞ്ഞ വർഷം നവംബറിൽ ഇതേ മേഖലയിൽ കണ്ടെത്തിയ ഒരു കൂനൻ തിമിംഗലത്തിൽ അധികൃതർ ചിപ്പ് ഘടിപ്പിച്ചിരുന്നു. തിമിംഗലങ്ങളുടെ സ്വഭാവ സവിശേഷഷതകളും ചലനങ്ങളും കണ്ടുപിടിക്കാനിത് സഹായകമാവും.
ഒരു മാസം മുതൽ ആറു മാസം വരെ നടത്തിയ നിരീക്ഷണത്തിൽ ഓരോ ദിവസവും അഞ്ചു തവണ നൂറുകണക്കിനു മീറ്റർ നീളത്തിൽ മുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കഴിഞ്ഞ എട്ടു മണിക്കുറിനുള്ളിൽ പ്രത്യേക സെൻസെറിങ് സംവിധാനത്തോടെയുള്ള നാലു ഉപകരണങ്ങളും ടീം സ്ഥാപിച്ചു. ഇതുവഴി തിമിംഗലങ്ങളുടെ ചലനങ്ങളും അവ ഉയർത്തുന്ന ഗാനസമാനമായ ശബ്ദങ്ങളും കേൾക്കാൻ കഴിഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു