പുതിയ യാത്രകളും തീരുമാനങ്ങളുമായി പുതുവര്‍ഷമെത്താൻ ഇനി ദിവസങ്ങളുടെ അകലമേയുള്ളൂ. യാത്രാകള്‍ ഇല്ലാതെ, പ്ലാനിങ് നടത്താതെ എന്ത് ന്യൂ ഇയര്‍ അല്ലേ.. എന്തൊക്കെയാണെങ്കിലും കെഎസ്ആര്‍ടിസി ജനുവരി യാത്രകള്‍ക്ക് ഒരുങ്ങിക്കഴിഞ്ഞു. ജനുവരിയുടെ കുളിരില്‍ മൂന്നാറും വയനാടും ഒക്കെ കണ്ടുവരുവാൻ താല്പര്യമുള്ളവര്ക്ക് പ്രയോജനപ്പെടുത്താൻ പറ്റിയ പാക്കേജാണ് ബജറ്റ് ടൂറിസം സെല്‍ ഒരുക്കിയിരിക്കുന്നത്.
കെഎസ്ആര്‍ടിസി പാലക്കാട് ബജറ്റ് ടൂറിസം സെല്‍ ജനുവരി മാസത്തിലെ യാത്രകളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. ഡിസംബര്‍ 27 മുതല്‍ ജനുവരി 28 വരെ വിവിധയിടങ്ങളിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. തിരുവൈരാണിക്കുളം, വയനാട്, സൈലന്റ് വാലി, നെല്ലിയാമ്പതി, മൂന്നാര്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര സംഘടിപ്പിക്കുന്നത്.
തിരുവൈരാണിക്കുളം യാത്ര
എറണാകുളം ആലുവയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തിരുവൈരാണിക്കുളം സ്ത്രീകളുടെ ശബരിമല എന്നാണറിയപ്പെടുന്നത്. ഒരു ശ്രീകോവിലില്‍ ശിവനും പാര്‍വ്വതിയും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ വെറും 12 ദിവസം മാത്രമേ പാര്‍വ്വതി ദേവിയുടെ നട തുറക്കുകയുള്ളൂ. ധനുമാസത്തിലെ തിരുവാതിര നാളിലാണ് നട തുറക്കുന്നത്. ജനുവരി ആറ് വരെ 12 ദിവസം നീണ്ടു നില്ക്കുന്ന മഹോത്സവത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്കായാണ് പാലക്കാട് നിന്ന് പ്രത്യേക പാക്കേജ് നടപ്പിലാക്കുന്നത്. ഡിസംബര്‍ 27, 29, ജനുവരി 1, 3, 5, എന്നീ തിയതികളില്‍ രാവിലെ ആറ് മണിക്ക് തിരുവൈരാണിക്കുളം പാക്കേജ് പാലക്കാട് നിന്നും പുറപ്പെടും. 570 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്.
സൈലന്റ് വാലി യാത്ര
പാലക്കാട് ഡിപ്പോയുടെ സൈലന്റ് വാലി യാത്രകള്‍ ഏറെ ജനപ്രിയമാണ്. കാട്ടിലൂടെയുള്ള സഫാരിയും വൈവിധ്യം നിറഞ്ഞ കാഴ്ചകളും യാത്രയ്ക്കിടയിലെ ഭക്ഷണവും ഉള്‍പ്പെടെയുള്ള പാക്കേജില്‍ സമീപ ജില്ലകളില്‍ നിന്നുപോലും ആളുകളെത്തുന്നു. ഒരു യാത്രയില്‍ ആകെ 50 പേര്‍ക്ക് പങ്കെടുക്കാണ് പങ്കെടുക്കാൻ കഴിയുക. ജനുവരി 4, 26, 27 എന്നീ തിയതികളില്‍ രാവിലെ ആറ് മണിക്ക് സൈലന്റ് വാലി പാക്കേജ് പാലക്കാട് നിന്നും പുറപ്പെടും. 1250 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്.
നെല്ലിയാമ്പതി യാത്ര
പാലക്കാട് നിന്നുള്ള ചെലവു കുറഞ്ഞ യാത്രയാണ് നെല്ലിയാമ്ബതിയിലേക്കുള്ളത്. പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതി ഏതു സീസണിലും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണ്. തേയിലത്തോട്ടങ്ങളും കാടും കോടമഞ്ഞും ഒക്കെയായി ഒരുപാട് കാഴ്ചകള്‍ ഇവിടെയുണ്ട്. ജനുവരി 7, 14, 21, 28 എന്നീ തിയതികളില്‍ രാവിലെ ഏഴ് മണിക്ക് പാലക്കാട് ഡിപ്പോയില്‍ നിന്നും നെല്ലിയാമ്പതി യാത്ര പുറപ്പെടും. 480 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്.
ഇത് കൂടാതെ ഡിസംബര്‍ 31 വയനാട് പുതുവത്സര യാത്ര സംഘടിപ്പിക്കുന്നു. രണ്ടു പേര്‍ക്ക് 300 രൂപയാണ് നിരക്ക്. വയനാട് പുതുവത്സര യാത്ര രാവിലെ അഞ്ച് മണിക്ക് ഡിപ്പോയില്‍ നിന്നു പുറപ്പെടും. ജനുവരി 20, 27, എന്നീ തിയതികളില്‍ മൂന്നാര്‍ ഡിഎല്‍എക്സ് പാക്കേജും ഉണ്ട്. രണ്ടു പേര്‍ക്ക് 1550 രൂപയാണ് നിരക്ക്. പാലക്കാട് ഡിപ്പോയില്‍ നിന്ന് ഉച്ചയ്ക്ക് 12 നാണ് യാത്ര ആരംഭിക്കുക . കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും: ഫോണ്‍: 7012988534, 9995090216, 04912 520098.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു