ദോഹ: ഖത്തർ സ്റ്റാർസ് ലീഗ് മത്സരങ്ങൾ ഇടവേളക്കു പിരിഞ്ഞതിനു പിറകെ ആതിഥേയ സംഘം ഏഷ്യൻ കപ്പിനുള്ള തയാറെടുപ്പ് തുടങ്ങി. കോച്ച് മാർക്വിസ് ലോപസിനു കീഴിൽ 27 അംഗ സംഘമാണ് ആസ്പയർ അകാദമിയിൽ ഞായറാഴ്ച മുതൽ പരിശീലന സെഷന് തുടക്കം കുറിച്ചത്.
രണ്ട് സന്നാഹ മത്സരങ്ങളും ഖത്തർ കളിക്കുന്നുണ്ട്.31ന് കമ്പോഡിയക്കെതിരെയാണ് ആദ്യ കളി. ജനുവരി അഞ്ചിന് ജോർഡനെയും ഖത്തർ നേരിടും.
പോർചുഗീസുകാരനായ കാർലോസ് ക്വിറോസിന് പകരക്കാരനായെത്തിയ അൽ വക്റ കോച്ച് ലോപസ് കാര്യമായ മാറ്റങ്ങളുമായാണ് ടീമിനെ തെരഞ്ഞെടുത്തത്. പരിചയ സമ്പന്നരായ കരിം ബൗദിയാഫ്, അസിം മാഡിബോ എന്നിവർ ടീമിലില്ല. അതേസമയം, അൽ വക്റ ഗോൾ കീപ്പർ സൗദ് അൽ ഖാതിർ ഇടം നേടി. സന്നാഹ മത്സരത്തിനു ശേഷമായിരിക്കും കോച്ചിന്റെ മനസ്സിലെ അന്തിമ ഇലവൻ രൂപപ്പെടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു