കുവൈത്ത് സിറ്റി: വെള്ളിയാഴ്ച മുതൽ രാജ്യം പുതുവർഷ അവധിയിലേക്ക്. പുതുവർഷത്തോടനുബന്ധിച്ച് ഡിസംബർ 31 ഞായറാഴ്ച വിശ്രമ ദിനമായും 2024 ജനുവരി ഒന്ന് തിങ്കളാഴ്ച ഔദ്യോഗിക അവധിയായും സിവിൽ സർവീസ് കമീഷൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടു മുമ്പിലുള്ള ദിവസങ്ങൾ വെള്ളി, ശനി എന്നിവ ആണെന്നതിനാൽ തുടർച്ചയായ നാലു ദിവസം അവധി ലഭിക്കും. ഈ ദിവസങ്ങളിൽ എല്ലാ മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും പൊതു സ്ഥാപനങ്ങളും അവധിയായിരിക്കും. ജനുവരി രണ്ടിന് ചൊവ്വാഴ്ചയാകും സേവനങ്ങൾ പുനരാരംഭിക്കുക.
എന്നാൽ, അടിയന്തര സ്വഭാവമുള്ളതും പ്രത്യേക സ്വഭാവമുള്ള സ്ഥാപനങ്ങൾ ഈ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും. പുതുവർഷത്തോടനുബന്ധിച്ച് പ്രത്യേക അവധി നൽകാൻ മന്ത്രിസഭ യോഗത്തിൽ നേരത്തെ തീരുമാനമെടുത്തിരുന്നു.
തുടർച്ചയായ നാലു ദിവസം അവധി ലഭിക്കുന്നതോടെ പ്രവാസികളിൽ പലരും നാട്ടിലേക്ക് തിരിക്കാനുള്ള തയാറെടുപ്പിലാണ്. രണ്ടോ മൂന്നോ ദിവസം ലീവും ലഭിച്ചാൽ കുറഞ്ഞ സമയം നാട്ടിൽ ചെലവഴിക്കാമെന്നാണ് ആലോചന.
അവധി ദിനങ്ങൾ കണക്കിലെടുത്ത് ഉംറക്കും മക്ക, മദീന സന്ദർശനത്തിനും തയാറെടുക്കുന്നവരും ഉണ്ട്.
കുവൈത്തിൽ നിന്ന് റോഡുമാർഗം സഞ്ചരിച്ച് കുറഞ്ഞ ചിലവിൽ എളുപ്പത്തിൽ ഉംറ നിർവഹിച്ച് മടങ്ങാം എന്ന സൗകര്യമുണ്ട്. സൗദി, ബഹ്റൈൻ, ഖത്തർ തുടങ്ങില ജി.സി.സി രാജ്യങ്ങളിലേക്ക് യാത്രക്കും പലരും തയാറെടുക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു