ചെങ്ങന്നൂര്‍: പമ്പയാറ്റില്‍ പാറക്കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് ശബരിമല തീര്‍ഥാടകര്‍ മുങ്ങി മരിച്ചു. ബുധനാഴ്ച വൈകിട്ട് 5 ന് ആയിരുന്നു അപകടം. ചെന്നൈ ടീ നഗര്‍ സ്വദേശി ദാമോദരന്റെ മകൻ സന്തോഷ്(19), ബന്ധുകൂടിയായ ബോസിന്റെ മകൻ അവിനാഷ്(21) എന്നിവരാണ് മരിച്ചത്. ശബരിമലയില്‍ ചൊവ്വാഴ്ച ദര്‍ശനം നടത്തിയ ശേഷം ചെങ്ങന്നൂരിലെത്തി തീവണ്ടിയില്‍ നാട്ടിലേക്ക് മടങ്ങാനിരുന്ന സംഘത്തിലെ തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു