ജിദ്ദ: റീട്ടെയിൽ വിൽപനരംഗത്ത് ആദരണീയ ഉപഭോക്തൃ സേവന കമ്പനിക്കായി സൗദി റീട്ടെയിൽ ഫോറം ഏർപ്പെടുത്തിയ അവാർഡിന് പ്രമുഖ ആഗോള ഫാഷൻ റീട്ടെയിൽ ബ്രാൻഡായ ജിയോർഡാനോ അർഹരായി.
റീട്ടെയിൽ രംഗത്തുള്ളവർ, ഷോപ്പിങ് മാൾ ഉടമകൾ, ഓപറേറ്റർമാർ, പ്രഫഷനലുകൾ എന്നിവരുൾപ്പെടെ 400 ലധികം വ്യവസായ പ്രമുഖർ പങ്കെടുത്ത റിയാദിൽ നടന്ന ആഗോള പ്രശസ്ത സൗദി റീട്ടെയിൽ ഫോറത്തിലാണ് ഈ അംഗീകാരം ലഭിച്ചതെന്ന് ജിയോർഡാനോ ബ്രാൻഡ് സാരഥികൾ അറിയിച്ചു.
ഗുണനിലവാരമുള്ള വസ്ത്രങ്ങളും അസാധാരണ ഉപഭോക്തൃ സേവനവും ജിയോർഡാനോയുടെ അർപ്പണ ബോധത്തിന്റെ തെളിവുമാണ് ഈ അവാർഡ്. കടുത്ത മത്സരാധിഷ്ഠിത റീട്ടെയിൽ രംഗത്ത്, ഉപഭോക്തൃ സംതൃപ്തിയോടുള്ള ബ്രാൻഡിന്റെ പ്രതിബദ്ധതയാണ് പുതിയ അംഗീകാരലബ്ധിക്ക് കാരണമെന്നും മാനേജ്മെന്റ് അറിയിച്ചു.
ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും പ്രതിഫലദായകവുമായ ഷോപ്പിങ് അനുഭവം വർധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾക്കും ഉപഭോക്തൃ വിശ്വസ്തത വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള തങ്ങളുടെ പരിശ്രമങ്ങൾക്കും ലഭിച്ച അംഗീകാരമാണിതെന്നും ജിയോർഡാനോ സാരഥികൾ അറിയിച്ചു.
‘മിഡിൽ ഈസ്റ്റിലെ ജിയോർഡാനോ റീട്ടെയിൽ, ഉപഭോക്തൃ സേവനത്തിന് ലഭിച്ച അന്താരാഷ്ട്ര അംഗീകാരത്തിൽ താൻ ആവേശഭരിതനാണ്. ഈ അവാർഡ് ഞങ്ങളുടെ നിരന്തരമായ പരിശ്രമത്തെ സ്ഥിരീകരിക്കുന്നു. ഞങ്ങളുടെ ഉപഭോക്താക്കൾക്കും വിശാലമായ കമ്യൂണിറ്റിക്കും അസാധാരണമായ ഉൽപന്ന നിലവാരത്തോടൊപ്പം സവിശേഷവും നൂതനവുമായ ഒരു ഷോപ്പിങ് അനുഭവം ഞങ്ങൾ വീണ്ടും വാഗ്ദാനം നൽകുന്നു.
ഈ അംഗീകാരം ജിയോർഡാനോയുടെ വിജയകരമായ വളർച്ചയെ പ്രതിഫലിപ്പിക്കുക മാത്രമല്ല, മികച്ച സേവനത്തിലൂടെ ഞങ്ങളുടെ ഉപഭോക്താക്കളുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിൽ മേഖലയിലെ ഞങ്ങളുടെ ജീവനക്കാരുടെ അശ്രാന്ത പരിശ്രമത്തെയും സ്ഥിരോത്സാഹത്തെയും അംഗീകരിക്കുക കൂടിയാണ്.‘ജിയോർഡാനോ മിഡിൽ ഈസ്റ്റ് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ ഈശ്വർ ചുഗാനി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു