അബൂദബി: 26ലേറെ തൊഴിലാളികളുമായി പോവുന്ന ബസുകൾക്ക് ശൈഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ പ്രവേശന വിലക്കേർപ്പെടുത്തിയതായി അബൂദബി പൊലീസും സംയോജിത ഗതാഗതകേന്ദ്രവും അറിയിച്ചു. ശൈഖ് സായിദ് ബ്രിഡ്ജിൽനിന്ന് ശൈഖ് സായിദ് ടണലിലേക്കുള്ള പാതയിലാണ് ഇരുവശത്തേക്കും ഇത്തരം ബസുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഗതാഗതം സുഗമമാക്കുന്നതിന്റെയും അപകടങ്ങൾ കുറക്കുന്നതിന്റെയും ഭാഗമായാണ് നടപടി. ബദൽ റോഡുകൾ ഉപയോഗിക്കാനും ഗതാഗതനിയന്ത്രണങ്ങൾ പാലിക്കാനും അബൂദബി പൊലീസ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തി സ്മാർട്ട് സംവിധാനങ്ങളിലൂടെ പിഴ ചുമത്തുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു