റിയാദ്: കോൺഗ്രസ് നേതാക്കൾക്കെതിരെ നടന്ന പൊലീസ് അക്രമത്തിൽ റിയാദ് ഒ.ഐ.സി.സി പ്രതിഷേധിച്ചു. നവകേരള യാത്രയുടെ പേരിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർക്കെതിരെ പൊലീസും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചേർന്ന് ആക്രമിച്ചതിലും, പ്രവർത്തകരെ ജീവച്ഛവമാക്കി തേർവാഴ്ച്ച നടത്തിയതിലും, കോൺഗ്രസ് നേതൃത്വത്തിൽ തിരുവനന്തപുരം ഡി.ജി.പി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ നേതാക്കളുൾപ്പെടെ നിരവധി പേർക്ക് നേരെ പൊലീസ് കണ്ണീർവാതക ഷെല്ലും ജലപീരങ്കിയും ഉപയോഗിച്ച് അക്രമണം നടത്തിയതിലും റിയാദിൽ ചേർന്ന യോഗം ശക്തമായി അപലപിച്ചു.
ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തി ഇല്ലാതാക്കുക എന്ന ഫാഷിസ്റ്റ് ഭരണരീതിയാണ് പിണറായി സർക്കാർ നടപ്പാക്കുന്നത്. ഇത്തരത്തിൽ സഹപ്രവർത്തകർക്കെതിരെ മൃഗീയരീതിയിൽ അക്രമങ്ങൾ അഴിച്ചുവിടാൻ പൊലീസിന്റെ ഒത്താശയോടെ പാർട്ടി ക്രിമിനലുകൾക്ക് അവസരം ഒരുക്കി ക്കൊടുത്ത നടപടിയിൽ സെൻട്രൽ കമ്മിറ്റി പ്രതിഷേധിച്ചു.
സഫ മക്ക ഓഡിറ്റോറിയത്തിൽ നടത്തിയ പ്രതിഷേധത്തിൽ ഭാരവാഹികളായ സലീം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദ് അലി മണ്ണാർക്കാട്, സജീർ പൂന്തുറ, അമീർ പട്ടണത്ത്, ഷംനാദ് കരുനാഗപ്പള്ളി, അബ്ദുൽ കരീം കൊടുവള്ളി, അസ്കർ കണ്ണൂർ, മുഹമ്മദാലി കൂടാളി, യഹിയ കൊടുങ്ങല്ലൂർ, റഫീഖ് വെമ്പായം, ജോൺസൺ എറണാകുളം, ജയൻ കൊടുങ്ങല്ലൂർ, അബ്ദുൽ സലീം അർത്തിയിൽ, നാസർ ലൈസ്, എം.ടി. ഹർഷാദ്, മജീദ് കണ്ണൂർ, ഷഫീഖ് പുരക്കുന്നിൽ, ഹാഷിം കണ്ണാടിപറമ്പ്, ഹാഷിം പാപ്പിനശ്ശേരി, മുനീർ ഇരിക്കൂർ, വഹീദ് വാഴക്കാട്, സാദിഖ് വടപ്പുറം, അൻസായി ഷൗക്കത്ത്, അലക്സ് കൊട്ടാരക്കര, നാസർ മാവൂർ, ജലീൽ കണ്ണൂർ, കൗലത് തൃശൂർ, ഹരീന്ദ്രൻ കണ്ണൂർ, ഷമീർ മാവൂർ തുടങ്ങിയവർ പ്രതിഷേധയോഗത്തിൽ സംബന്ധിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു