ദുബൈ: അത്ഭുതകരമായ നിർമിതികൾ കൊണ്ട് ഓരോ ദിവസവും ലോകത്തെ വിസ്മയിപ്പിക്കുന്ന നഗരമാണ് ദുബൈ. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദുബൈ നോളജ് പാർക്കിൽ നിർമിച്ചിരിക്കുന്ന കൂറ്റൻ റുബിക്സ് ക്യൂബ്. പാർക്കിന്റെ 20ാം വാർഷികത്തോടനുബന്ധിച്ചാണ് 300 കിലോ ഗ്രാം ഭാരമുള്ള വമ്പൻ റുബിക്സ് ക്യൂബ് നിർമിച്ചത്. വലുപ്പത്തിൽ നിലവിലെ ഗിന്നസ് വേൾഡ് റെക്കോഡും ഈ ഭീമൻ റുബിക്സ് ക്യൂബ് തിരുത്തിയിരിക്കുകയാണ്. 3മീ x 3മീ x 3മീ ആണ് സമചതുരങ്ങളുടെ അളവ്. ഓരോന്നിലും ഏകദേശം ഒരു മീറ്റർ നീളമുള്ള 21 ഫൈബർഗ്ലാസ് ക്യൂബുകൾ ഉൾപ്പെടുന്നുണ്ട്.
ക്രിയാത്മകമായ ചിന്തകളെയും കഴിവുകളെയും വിശകലന വൈദഗ്ധ്യങ്ങളെയും പ്രോത്സാഹിപ്പിക്കുകയും അറിവ് നേടാനുള്ള യാത്ര ആനന്ദകരമാണെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്ന പാർക്കിന്റെ പ്രതിബദ്ധതയാണ് ക്യൂബ് പ്രതിനിധാനംചെയ്യുന്നത്. 2003ൽ ആയിരുന്നു നോളജ് പാർക്കിന്റെ നിർമാണം. ഇന്നതിൽ പ്രാദേശികവും അന്താരാഷ്ട്രവുമായി ഏതാണ്ട് 700 കമ്പനികളാണ് പ്രവർത്തിക്കുന്നത്. 170 ലധികം രാജ്യങ്ങളിലെ വിഗദ്ധരുടെ കഴിവുകളെ ശാക്തീകരിക്കുന്ന അറിവിന്റെ ഇടമായി അത് വളർന്നു കഴിഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു