ദുബൈ: മൂടൽ മഞ്ഞിനെ തുടർന്ന് ചൊവ്വാഴ്ച ദുബൈ, അബൂദബി എമിറേറ്റുകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. യാത്രക്കാരോട് ജാഗ്രതപാലിക്കാനും ദൃശ്യത കുറയാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറഞ്ഞു. രാവിലെ മിക്കയിടങ്ങളിലും 10 മണിയോടെയാണ് മൂടൽമഞ്ഞ് നീങ്ങി അന്തരീക്ഷം തെളിഞ്ഞത്. അതേസമയം ഈ ആഴ്ച മുഴുവൻ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പിൽ വ്യക്തമാക്കി. രാജ്യത്താകമാനം താപനില 20-25 ഡിഗ്രി വരെയാണ് ഈ ആഴ്ച പ്രവചിക്കപ്പെടുന്നത്. 17 ഡിഗ്രിവരെ കുറയാനും സാധ്യതയുണ്ട്. ഈ ആഴ്ച പിന്നിടുന്നതോടെ താപനില വീണ്ടും കുറഞ്ഞ് ദുബൈയിൽ 14 ഡിഗ്രിയും മലയോര പ്രദേശങ്ങളിൽ 11 ഡിഗ്രിയുമാകാനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു