റിയാദ്: ഡ്രൈവിങ് പഠനം കൂടുതൽ എളുപ്പമാക്കാൻ ആറ് പുതിയ ഡ്രൈവിങ് സ്കൂളുകൾ രാജ്യത്ത് സ്ഥാപിക്കുന്നു. റിയാദിൽ രണ്ട്, ജിദ്ദ, ഖഫ്ജി, ദമ്മാം, ജിസാൻ, ഹനാഖിയ, ഖുൻഫുദ എന്നിവിടങ്ങളിൽ ഓരോന്ന് വീതവും പുതിയ സ്കൂളുകൾ ആരംഭിക്കാനാണ് ട്രാഫിക് വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്.
സ്കൂളുകൾ തുടങ്ങാൻ താൽപര്യമുള്ള കമ്പനികളോടും സ്ഥാപനങ്ങളോടും ട്രാഫിക് വകുപ്പിന്റെ അഡ്മിനിസ്ട്രേഷൻ വകുപ്പിനെ ബന്ധപ്പെട്ട് അപേക്ഷ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രഖ്യാപന തീയതി മുതൽ ഒരു മാസത്തിനുള്ളിൽ അപേക്ഷ നൽകണം. ഡ്രൈവിങ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അബ്ഷീർ ആപ്പിൽ ബുക്കിങ് നടത്താനാകും. ആപ്ലിക്കേഷനിൽ പ്രവേശിച്ച് അപ്പോയിൻമെൻറ് ഐക്കണിൽ ക്ലിക്ക്ചെയ്ത് ട്രാഫിക്, അപ്പോയിൻമെൻറുകൾ, മറ്റ് വിശദാംശങ്ങൾ എന്നിവ തിരഞ്ഞെടുത്ത് അവർക്ക് ബുക്ക് ചെയ്യാൻ കഴിയും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു