ജിദ്ദ: ഗസ്സയിൽ മാനുഷിക സഹായം ഉടനെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന യു.എൻ രക്ഷാസമിതിയുടെ പ്രമേയത്തെ മുസ്ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്തു.
ഗസ്സയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കാൻ വിപുലവും സുരക്ഷിതവും തടസ്സമില്ലാത്തതുമായ പ്രവേശനം സാധ്യമാക്കുന്നതിനും സുസ്ഥിരമായ വെടിനിർത്തലിന് ആവശ്യമായ വ്യവസ്ഥകൾ സൃഷ്ടിക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനുള്ള രക്ഷാസമിതിയുടെ പ്രമേയത്തെയാണ് വേൾഡ് ലീഗ് സ്വാഗതം ചെയ്തത്.
ഗസ്സയിൽ കുടുങ്ങിക്കിടക്കുന്ന നിരപരാധികളായ സാധാരണക്കാരെ സംരക്ഷിക്കാൻ ഈ പ്രമേയം നടപ്പാക്കാനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്ന് പ്രസ്താവനയിൽ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു