കണ്ണൂര്‍: വിജേഷ് പിള്ളയെ സംരക്ഷിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയതെന്ന് സ്വപ്ന സുരേഷ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരായതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.
അപ്രസക്തമായ ചോദ്യങ്ങളാണ് ഇന്ന് പോലീസ് ചോദിച്ചതെന്ന് സ്വപന് സുരേഷ് പറഞ്ഞു. തന്നെ മനഃപൂർവം കുടുക്കാനാണ് ശ്രമം. എം.വി ഗോവിന്ദൻ ആരാണെന്ന് അറിയില്ല. വിജേഷ് പിള്ള തന്നെ വന്നു കണ്ടതിന് തെളിവുണ്ട്. ഇ.ഡിയിൽ ആരുമായിട്ടാണ് സൗഹൃദം എന്ന് ചോദിച്ചു- സ്വപ്ന പറഞ്ഞു. മറ്റുള്ള ഏജൻസികൾക്ക് കൊടുത്ത തെളിവ് കേരള പോലീസിന് കൈമാറില്ല. അവസാനം വരെ നീതിക്കായി പോരാടും. ജീവന് ഭീഷണിയുണ്ടെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.
READ ALSO….വൈഗ കൊലക്കേസ്; പ്രതി സനു മോഹന്‍ ജീവപര്യന്തം
നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ പരാതിയിൽനിന്ന് പിന്മാറാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിജേഷ് പിള്ള വഴി സ്വാധീനിക്കാൻ ശ്രമിച്ചെന്നും 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം. ഫേസ്ബുക്ക് ലൈവിലൂടെ ഉന്നയിച്ച ആരോപണത്തിനെതിരെ സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് നൽകിയ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് സ്വപ്നക്കെതിരെ കേസെടുത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു