ഉസാമ ബിൻ ലാദന്റെ മകൾ സോയ വിവാഹിതയാകുന്നുവെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭോജ്പുരി ഗായകൻ പ്രദീപ് മൗര്യയുമായി ഒരു ഫോട്ടോയ്ക്കൊപ്പമാണ് ഈ പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്- ഉസാമ ബിൻ ലാദന്റെ മകൾ സോയ ഖാൻ വിവാഹിതയാകുന്നു. വരൻ ഭോജ്പുരി ഗായകൻ പ്രദീപ് മൗര്യ. അടുത്ത മാസം ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം നടക്കുക.
എന്താണിതിന്റെ വാസ്തവം ?
വാസ്തവമറിയാൻ ആദ്യം ബിൻലാദന്റെ കുടുംബത്തിൽ നിന്നും അന്വേഷണം തുടങ്ങണം.
പലപ്പോഴായി നിരവധി വിവാഹങ്ങൾ കഴിച്ചിട്ടുള്ള ബിൻലാദൻ നിരവധി ഭാര്യമാരും മക്കളുമുണ്ട്. എന്നാൽ ഔദ്യോഗിക രേഖകളിലൊന്നും സോയ ഖാൻ എന്ന് പേരുള്ള മകളെക്കുറിച്ച് പറഞ്ഞിട്ടില്ല.
അതുമാത്രമല്ല മകളായി ചിത്രത്തിൽ അവകാശപ്പെടുന്ന സ്ത്രീയെക്കുറിച്ച് പരിശോധിച്ചാൽ പാകിസ്ഥാൻ മോഡലും നടിയുമായ സൈറ യൂസഫാണ് അതെന്ന് മനസ്സിലാകും. പാകിസ്ഥാൻ നടൻ ഷെഹ്‌റോസ് സബ്‌സ്വാരിയെ വിവാഹം കഴിച്ച സൈറ പിന്നീട് വിവാഹ മോചനവും നേടിയിരുന്നു.
കൂടാതെ കീവേഡുകളുടെ തിരയലിൽ ഈ അവകാശവാദം ഉന്നയിക്കുന്ന ട്വീറ്റുകൾ 2014 മുതലുള്ളതാണെന്നും കണ്ടെത്തി.
ബിൻലാദന്റെ മകൾ ഹിന്ദു മതം സ്വീകരിച്ചതായുള്ള അവകാശവാദം സംബന്ധിച്ചു നടത്തിയ അന്വേഷണത്തിൽ ഇതുമായി ബന്ധപ്പെട്ട വാർത്തകളോ റിപ്പോർട്ടുകളോ ഒന്നും തന്നെ എവിടെയും പ്രസിദ്ധീകരിച്ചതായി കണ്ടെത്തിയില്ല.
പ്രദീപ് മൗര്യ ഭോജ്‍പുരി ഗായകനും അഭിനേതാവുമാണ്. ഇഷിക സിംഗ് രജപുതാണ് ഇദ്ദേഹത്തിന്റെ ഭാര്യയെന്നും വ്യക്തമായി. കൂടാതെ ഇദ്ദേഹം ഈ അവകാശവാദങ്ങളെ നിഷേധിച്ചതായും പറയുന്നുണ്ട്.
ഇതോടെ ബിൻലാദന്റെ മകൾ ഹിന്ദു മതത്തിൽ ചേർന്നതായുള്ള പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞു. സൈറ യൂസുഫിന്‍റെയും പ്രദീപ് മൌര്യയുടെയും ചിത്രങ്ങള്‍ എഡിറ്റ് ചെയ്തതാണ് പ്രചരിക്കുന്ന ചിത്രം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം