ജിദ്ദ ∙ സൗദിയിൽ ഇന്ന് മുതൽ ശനി വരെയുള്ള ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയിലുള്ള കാറ്റിന്റെയും പൊടിക്കാറ്റിന്റെയും അകമ്പടിയോടെ മക്ക പ്രവിശ്യയില്‍ പെട്ട മക്ക, തായിഫ്, ജിദ്ദ, ലൈത്ത്, ബഹ്‌റ, ജുമൂം, അല്‍കാമില്‍, അദം, അല്‍അര്‍ദിയാത്ത്, മൈസാന്‍, ഖുലൈസ് എന്നിവിടങ്ങളില്‍ മഴയ്ക്കു സാധ്യതയുണ്ട്. രണ്ടു ദിവസം മഴ കൂടുതല്‍ ശക്തി പ്രാപിക്കും.
മക്ക പ്രവിശ്യയില്‍ പെട്ട തുര്‍ബ, അല്‍മോയ, അല്‍ഖുര്‍മ, റനിയ, ഖുന്‍ഫുദ എന്നിവിടങ്ങളില്‍ ബുധന്‍ മുതല്‍ വെള്ളി വരെ ഇടത്തരം ശക്തിയിലുള്ള മഴയ്ക്ക് സാധ്യതയുണ്ട്. മദീന പ്രവിശ്യയില്‍ പെട്ട മദീന, മഹ്ദുദ്ദഹബ്, അല്‍ഹാനാകിയ, ഖൈബര്‍, അല്‍ഉല, വാദി അല്‍ഫറഅ് എന്നിവിടങ്ങളില്‍ നാളെ വൈകീട്ടു മുതല്‍ വ്യാഴം വരെ മഴയ്ക്ക് സാധ്യതയുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. മദീന പ്രവിശ്യയില്‍ പെട്ട യാമ്പു, അല്‍അയ്‌സ്, ബദ്ര്‍ എന്നിവിടങ്ങളിലും ഇന്ന് മുതല്‍ വ്യാഴം വരെ മഴയ്ക്ക് സാധ്യതയുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു