മനാമ ∙ കേരള കത്തോലിക്കാ അസോസിയേഷൻ (കെസിഎ) ബഹ്റൈൻ വാർഷിക പുതുവത്സര ക്രിസ്മസ് വിരുന്ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 2024 ജനുവരി 12 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മനാമയിലെ ക്രൗൺ പ്ലാസ കൺവെൻഷൻ സെന്ററിൽ വെച്ചു നടക്കുന്ന പരിപാടിയിൽ നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാരി ബിഷപ് ആൽഡോ ബെറാർഡി, ഒ.എസ്.എസ്.ടി. മുഖ്യാതിഥി ആയിരിക്കുമെന്ന് കെസിഎ പ്രസിഡന്റ് നിത്യൻ തോമസ് അറിയിച്ചു.
ചാരിറ്റി ചെയർമാൻ ജെയിംസ് ജോണിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഈ വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ, സ്പോൺസർഷിപ്പ് ചെയർമാൻ സേവി മാത്തുണ്ണി, എന്റർടെയ്ൻമെൻറ് സെക്രട്ടറി ജിതിൻ ജോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് ജെയിംസ് ജോൺ (36925388), സ്പോൺസർഷിപ്പ് ചെയർമാൻ സേവി മാത്തുണ്ണി (38382676) എന്നിവരുമായി ബന്ധപ്പെടെണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു