മസ്കത്ത് ∙ റൂവി കേന്ദ്രീകരിച്ചുള്ള മലയാളികളുടെ കൂട്ടായ്മ ‘റൂവി മലയാളി അസോസിയേഷന്’ എന്ന പേരില്‍ സംഘടനയ്ക്ക് രൂപം നല്കി. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ റൂവിയില്‍ ഉള്ള എല്ലാ മലയാളികളെയും ഈ സംഘടനയില്‍ ഉള്‍പ്പെടുത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന ഇടം എന്ന നിലയ്ക്ക് റൂവിക്ക് പ്രത്യേകതയുണ്ട്.
കല സാമൂഹിക സാംസ്കാരിക മേഖലയില്‍ ഊന്നല്‍ കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനമാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും സംഘടകരായ ഫൈസല്‍ ആലുവ, ഡോ. ലൈബു, സന്തോഷ്, സൂരജ് സുകുമാര്‍, സിജോയ് സെബാസ്റ്റിന് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു