ജിദ്ദ ∙ 2024-ലെ ഹജിനുള്ള വിദേശ തീർഥാടകരുടെ ഔദ്യോഗിക രജിസ്ട്രേഷൻ ആരംഭിച്ചു. ‘ലോകമെമ്പാടുമുള്ള മുസ്‌ലിം തീർഥാടകർക്ക് ഹജ് മന്ത്രാലയത്തിന് കീഴിലുള്ള നുസുക് പ്ലാറ്റ് ഫോം വഴി ഹജ്ജിനായി രജിസ്റ്റർ ചെയ്യാമെന്ന് മന്ത്രാലയത്തിന് കീഴിലുള്ള സെന്റർ ഫോർ ഇന്റർനാഷനൽ കമ്മ്യൂണിക്കേഷൻ (സിഐസി) വെളിപ്പെടുത്തി.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓഷ്യാനിയ എന്നീ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള തീർഥാടകർക്കും നുസുക് അപേക്ഷയിലൂടെ തീർഥാടനത്തിന് അപേക്ഷിക്കാം. രജിസ്ട്രേഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ hajj.nusuk.sa എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും. ഹജ്, ഉംറ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള ഏകജാലക പ്ലാറ്റ്‌ഫോമാണിത്. ഇത് തീർഥാടകർക്ക് അംഗീകൃത വൈവിധ്യമാർന്ന പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നു.
തീർഥാടകർക്ക് വിലാസം നൽകി വെബ്‌സൈറ്റ് വഴി അവരുടെ പേര് രജിസ്റ്റർ ചെയ്യാനും നൽകിയിരിക്കുന്ന ലിസ്റ്റിൽ നിന്ന് നിലവിലെ താമസ രാജ്യം തിരഞ്ഞെടുക്കാനും കഴിയും. 1,660,915 വിദേശ തീർഥാടകരും 184,130 ആഭ്യന്തര തീർഥാടകരും ഉൾപ്പെടെ 1,845,045 തീർഥാടകരാണ് കഴിഞ്ഞ ഹജ് നിർവഹിച്ചത്. ഇതിൽ പുരുഷ തീർഥാടകരുടെ എണ്ണം 969,694 ഉം സ്ത്രീ തീർഥാടകരുടെ എണ്ണം 875,351 ആയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു