ഗുവാഹതി: മന്ത്രവാദിനിയെന്ന് ആരോപിച്ച് ആദിവാസി യുവതിയെ ആള്‍കൂട്ടം ജീവനോടെ ചുട്ടുകൊന്നു. മൂന്ന് കുട്ടികളുടെ അമ്മയാണ് സംഗീത കപി എന്ന ആദിവാസി യുവതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. വടക്കൻ അസമിലെ സോനിത്പൂര്‍ ജില്ലയിലെ ഗ്രാമത്തില്‍ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
കൊലപാതകത്തില്‍ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യ വീട്ടില്‍ പാചകം ചെയ്തുകൊണ്ടിരിക്കെ ഒരു കൂട്ടം ഗ്രാമീണര്‍ അതിക്രമിച്ച് കയറുകയായിരുന്നെന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവ് പറഞ്ഞു. മന്ത്രവാദിനിയാണെന്ന് ആരോപിച്ച് മര്‍ദനം തുടങ്ങി. ഭാര്യയെ ആക്രമിക്കരുതെന്ന് പറഞ്ഞ തന്നെയും മര്‍ദിച്ചെന്നും ഇദ്ദേഹം പറയുന്നു. ഇതുകണ്ട് കുട്ടികള്‍ കരയാൻ തുടങ്ങി. കുട്ടികളെയുമെടുത്ത് തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്റെ വീട്ടിലാക്കി. തിരിച്ചെത്തുമ്പോഴേക്കും അവര്‍ വീടിനടക്കം തീവെച്ചിരുന്നുവെന്നും ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു