റാഞ്ചി: നാലു വയസുകാരനെ തട്ടിക്കൊണ്ടുപോയി വിറ്റ സംഭവത്തില്‍ ആറ് പേര് പിടിയില്‍. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലായിരുന്നു സംഭവം നടന്നത്.ഡിസംബര്‍ 18നാണ് ഹസാരിബാഗില്‍ നിന്നും പ്രതികള്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ പ്രതികള്‍ കോഡെര്‍മ ജില്ലയിലെത്തിച്ച ശേഷം 2.95 ലക്ഷം രൂപക്ക് ദമ്ബതികള്‍ക്ക് വില്‍ക്കുകയായിരുന്നു. ഇന്ദ്രപുരി സ്വദേശികളായ ഗീതാദേവി, ഗോഹിത് ദമ്ബതികള്ക്കാണ് പ്രതികള്‍ കുഞ്ഞിനെ കൈമാറിയത്. പാരമ്ബര്യം നിലനിര്‍ത്താന്‍ കുഞ്ഞ് വേണമെന്നതിനാലാണ് ദമ്ബതികള്‍ കുട്ടിയെ വാങ്ങാന്‍ തയ്യാറായത്.
പ്രതികളായ ജ്യോതി കുമാരി കനയ്യ കുമാര്‍ എന്നിവര്‍ ദമ്ബതികളെ സമീപിക്കുകയും തങ്ങളുടെ പരിചയത്തിലുള്ള എന്‍.ജി.ഒ വഴി കുഞ്ഞിനെ ദത്തെടുക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കുകയുമായിരുന്നു. മുന്‍കൂറായി പ്രതികള്‍ 1.75 ലക്ഷം രൂപയും ദമ്ബതികളില്‍ നിന്ന് കൈപ്പറ്റിയിരുന്നു. പ്രതികള്‍ പ്രദേശവാസിയായ നുതന്‍ ദേവിയെ വിവരമറിയിക്കുകയും കുട്ടിയെ തട്ടിയെടുക്കാന്‍ ആസുത്രണം ചെയ്യുകയുമായിരുന്നു. മറ്റൊരു സഹായിയായ കരീന ദേവിക്കൊപ്പം നുതന്‍ കുഞ്ഞിനെ 18-ാം തിയതി തട്ടിയെടുത്ത ശേഷം കൈമാറുകയായിരുന്നു. മുഴുവന്‍ തുകയും കൈപ്പറ്റിയ പ്രതികള്‍ ഉടനെ ഒളിവില്‍ പോയി.
Read more : വടകര കുട്ടോത്ത് കാർ യാത്രികനെ മർദിച്ച സംഭവം; ബസ് ജീവനക്കാരായ മൂന്ന് പേർ കസ്റ്റഡിയിൽ
മകനെ കുറിച്ച് വിവരം ലഭിക്കാതായതോടെ കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധച്ചതിന്റെ അടിസ്ഥാനത്തിലാണ് കരീനയെ അറസ്റ്റ് ചെയ്തത്. തുടരന്വേഷണത്തിലാണ് മറ്റ് പ്രതികളെ കുറിച്ചള്ള വിവരങ്ങള്‍ ലഭിച്ചത്. സംഭവത്തില്‍ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു