ലോകത്തെ ഏറ്റവും വലിയ ബൊക്കെ നിര്‍മിച്ച് ഖത്തര്‍ റിക്കാഡ് സ്വന്തമാക്കി. അല്‍വക്ര മുനിസിപ്പാലിറ്റിയാണ് കതാറയില്‍ 6 മീറ്റര്‍ നീളമുള്ള ബൊക്കെ നിര്‍മിച്ചത്. ബൊക്കെയ്ക്ക് ഗിന്നസ് റെക്കോര്‍ഡാണ് ലഭിച്ചിരിക്കുന്നത്.
പ്രാദേശികമായി ഉല്പാദിപ്പിച്ച പെറ്റൂണിയ പൂക്കള്‍ ഉപയോഗിച്ചാണ് ആറ് മീറ്റര്‍ നീളവും വീതിയുമുള്ള കൂറ്റന്‍ ബൊക്കെ നിര്‍മിച്ചത്. പലവര്‍ണങ്ങളിലുള്ള 5564 പൂക്കള്‍ ഇതിനായി ഉപയോഗിച്ചു. ഗിന്നസ് ബുക്കിലേക്കുള്ള പ്രവേശനം കേവലമൊരു റെക്കോര്‍ഡ് മാത്രമല്ലെന്നും സര്‍ഗാത്മകമായ പരിസ്ഥിതി സംരക്ഷണത്തിന് ലോകത്തോടുള്ള ഖത്തറിന്റെ സന്ദേശമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു