പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായി ഹിന്ദു സ്ത്രീ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു.
പാകിസ്താൻ ദേശീയ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജനറൽ സീറ്റിലേക്ക് മത്സരിക്കാൻ ഒരുങ്ങുകയാണ് ഡോ. സവീറ പര്‍കാശ്.
https://www.youtube.com/watch?v=FPayCSg4zZU
ബുനർ ജില്ലയിൽ നിന്നുള്ള സവീറ ഫെബ്രുവരി 8ന് നടക്കാൻ പോകുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായാണ് നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നതിന്നാൻ പ്രമുഖ പാക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നത്.
ബുനർ ജില്ലയിലെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ടിക്കറ്റിലാണ് സവീറ മത്സരിക്കുന്നത്. 25ന്റെ ജനറൽ സീറ്റിലേക്കാണ് സവീരാ പർകാശ് നാമനിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ 35 വർഷമായി പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ (പിപിപി) അംഗമായ പിതാവ് ഓം പർകാശിന്റെ പാത പിന്തുടർന്നാണ് സവീറ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത്.
അബോട്ടബാദ് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കോളജില്‍നിന്ന് 2022 മെഡിക്കല്‍ ബിരുദം നേടിയ സവീറ, ബുനെറിലെ പിപിപി വനിതാ വിഭാഗം ജനറല്‍ സെക്രട്ടറിയാണ്.
കാലങ്ങളായി പാകിസ്താനിൽ നിലനിൽക്കുന്ന സ്ത്രീകളോടുള്ള അവഗണനയും വികസന മേഖലകളിലും മറ്റും അവർ നേരിടേണ്ടിവരുന്ന അടിച്ചമർത്തലുകളും ചൂണ്ടിക്കാട്ടുകയും തിരഞ്ഞെടുക്കപ്പെട്ടാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും സവീറ പറയുന്നു. പിപിപിയുടെ മുതിർന്ന നേതൃത്വം തന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും അവർ കൂട്ടിച്ചേർത്തു.
2018 ജൂലൈ 25നു നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ സുനിത പമാര്‍ എന്ന ഹിന്ദു വനിത നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് ചരിത്രത്തിലിടം നേടിയിരുന്നു. പാകിസ്താനില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിതയായിരുന്നു സുനിത. പാകിസ്താനിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ തര്‍പാര്‍ക്കര്‍ ജില്ലയിലെ സിന്ധ് മണ്ഡലത്തില്‍ നിന്നായിരുന്നു സ്വതന്ത്ര സ്ഥാനാര്‍ഥിയായി സുനിത അന്ന് മത്സരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം