വീട് മനോഹരമാക്കാൻ ഇൻഡോർ പ്ലാന്റുകൾവീടിനുള്ളിൽ ചെടികളുണ്ടെങ്കിൽ വീടാകെ മനോഹരമായിരിക്കും. മാത്രമല്ല മനസ് പോസറ്റീവ് ആയിട്ട് വയ്ക്കാനും ഇവ സഹായിക്കും. വീട്ടിലേക്ക് ഏത് ചെടി തെരഞ്ഞെടുക്കണമെന്ന് കൺഫ്യൂഷനിലാണോ? ഇതാ അടിപൊളി ഇൻഡോർ പ്ലാന്റുകൾമുല്ലവേനൽ കാലത്തും, മഴ കാലത്തും വളരുന്ന ചെടിയാണ് മുല്ല. കൃത്യമായ വെയിലും പരിചരണവും ലഭിച്ചാൽ മുല്ല ഇൻഡോർ ആയി വളർത്താൻ സാധിക്കുംലാവെണ്ടർമാനസിക സമ്മർദ്ധം, ഉത്ക്കണ്ഠ തുടങ്ങിയവ കുറയ്ക്കാൻ സഹായിക്കുന്ന ചെടിയാണ് ഇത്. ഇവയുടെ സുഗന്ധം മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുമെന്ന് പഠനം തെളിയിച്ചിട്ടുണ്ട്പുതിനഔഷധ സസ്യമാണ് ഇത്. സുഗന്ധത്തിനായും, പാചകത്തിനായും ഉപയോഗിക്കാംരജനീഗന്ധനല്ല സുഗന്ധമുള്ള പൂവാണ് ഇതിന്റേത്. വീടിനുള്ളിൽ നന്നായി വെയിൽ ലഭിക്കുന്നിടത്തു വച്ചാൽ ഇവ തഴച്ചു വളരും