പത്തനംതിട്ട: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശബരിമലയിലെ നടവരവിൽ 18 കോടിയുടെ കുറവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോൾ ശബരിമലയിലെ നടവരവ് 204.30 കോടി രൂപയാണ്.
ഡിസംബർ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്.കഴിഞ്ഞ വർഷം 222.98കോടിയായിരുന്നു വരുമാനം. കുത്തക ലേലം, കാണിക്കയായി ലഭിച്ച നാണയങ്ങൾ എന്നിവ കൂടി എണ്ണിക്കഴിയുമ്പോൾ ഈ കണക്കിൽ കാര്യമായ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
63.89 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. അരവണ വിൽപനയിലൂടെ 96.32 കോടി രൂപ ലഭിച്ചു. 12 കോടിയിൽപ്പരമാണ് അപ്പം വിൽപനയിലൂടെ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലകാലം തുടങ്ങി ഡിസംബർ 25 വരെ ശബരിമലയിൽ 31,43,163 പേരാണു ദർശനം നടത്തിയത്. ദേവസ്വം ബോർഡിന്റെ അന്നദാനമണ്ഡപത്തിലൂടെ ഡിസംബർ 25 വരെ 7,25,049 പേർക്ക് സൗജന്യമായി ഭക്ഷണം നൽകി. പമ്പാ ഹിൽടോപ്പിൽ രണ്ടായിരം ചെറു വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും ഇക്കാര്യത്തിൽ അനുമതി തേടി ദേവസ്വം ബോർഡ് ഹൈക്കോടതിയെ വീണ്ടും സമീപിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.
പരിമിതികൾക്കിടയിലും വിവിധ വകുപ്പുകളുടെ മികച്ച സഹകരണത്തോടെ ശബരിമല തീർത്ഥാടകർക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കാൻ ദേവസ്വം ബോർഡിനായി എന്നും പ്രസിഡന്റ് പറഞ്ഞു. മണ്ഡല പൂജയ്ക്ക് ശേഷം ഡിസംബർ 27 ന് വൈകീട്ട് 11 ന് ശബരിമല അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 ന് വൈകീട്ട് വീണ്ടും നട തുറക്കും. ജനുവരി 15 ന് ആണ് മകരവിളക്ക്, ജനുവരി 20 വരെ ഭക്തക്കർക്ക് ദർശനത്തിനുള്ല സൗകര്യമുണ്ടായിരിക്കും. ജനുവരി 21 ന് രാവിലെ പന്തള രാജാവിന് മാത്രം ദർശനം. തുടർന്ന് നട അടയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു