Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

ഓട്ടോ മൊബൈൽ എൻജിനിയർ അവസരങ്ങൾ നിരവധി

Web Desk by Web Desk
Dec 26, 2023, 02:18 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സ്വപ്നസമാനമായ ആഡംബര കാറുകളും കൊട്ടാരതുല്യം സഞ്ചരിക്കുന്ന വാഹനങ്ങളും ആധുനിക ജനജീവിതത്തിന്‍െറ പരിച്ഛേദമായി മാറിക്കഴിഞ്ഞു. ഓട്ടോമൊബൈല്‍ വാഹന രൂപകല്‍പനയും നിര്‍മാണവും ഇപ്പോള്‍ വമ്പിച്ച വ്യവസായമാണ്.

പുതിയ മോഡലുകള്‍ വിപണിയിലത്തെിക്കാന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറിങ് കമ്പനികള്‍ തമ്മില്‍ മത്സരമാണ്. വാഹനങ്ങളുടെ നിര്‍മാണവും വിപണനവും ഉപയോഗവും അനുദിനം വര്‍ധിച്ചുവരുന്നു. ഇന്ന് കോടിക്കണക്കിന് വിറ്റുവരവുള്ള വ്യവസായമാണ് ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രി.

ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദ-ബിരുദാനന്തരബിരുദമെടുക്കുന്നവര്‍ക്ക് ഈ മേഖലയില്‍ മികച്ച പ്രഫഷനലുകളാകാം. ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ബി.ടെക്, എം.ടെക്, പിഎച്ച്.ഡി എന്നിങ്ങനെ ധാരാളം പ്രഫഷനല്‍ പഠനാവസരങ്ങള്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് മേഖലയിലുണ്ട്. പോളിടെക്നിക് കോളജുകളില്‍ ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ളോമ കോഴ്സും ഈ ബ്രാഞ്ചിലുണ്ട്. 10 കഴിഞ്ഞവര്‍ക്കാണ് ഡിപ്ളോമ പഠനാവസരം. 

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക്/ഗ്രേഡോടെ പ്ളസ് ടു/തുല്യപരീക്ഷ വിജയിച്ചവര്‍ക്ക് ബി.ടെക് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് പഠിക്കാം. നാലുവര്‍ഷമാണ് കോഴ്സിന്‍െറ ദൈര്‍ഘ്യം. ഓട്ടോമൊബൈല്‍ മെക്കാനിസം, വെഹിക്ള്‍ ചെയ്സിസ്, ഇന്‍േറണല്‍ കമ്പസ്റ്റണ്‍ എന്‍ജിന്‍, ഇലക്ട്രിക്കല്‍ ഇലക്ട്രോണിക് സിസ്റ്റംസ്, വര്‍ക്ഷോപ്പ് ടെക്നോളജി, ഓട്ടോമൊബൈല്‍ മെയ്ന്‍റനന്‍സ്, സ്പെയര്‍പാര്‍ട്സ് എന്നിവക്ക് പുറമെ വാഹനങ്ങളുടെ രൂപകല്‍പനയിലും വിദഗ്ധ പഠന-പരിശീലനങ്ങളാണ് ബി.ടെക് കോഴ്സിലൂടെ ലഭ്യമാകുന്നത്.

അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്‍റ (എ.ഐ.സി.ടി.ഇ) അനുമതിയും അംഗീകാരവുമുള്ള ബി.ടെക് കോഴ്സിലാകണം പഠനം. മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ ലഭിക്കുന്നതിന് എന്‍ട്രന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടണം. പഠനാവസരം: കേരളത്തില്‍ സ്വകാര്യ സ്വാശ്രയ കോളജുകളിലാണ് ബി.ടെക് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് കോഴ്സുള്ളത്. ഓരോ കോളജിലും 60 സീറ്റുകള്‍ വീതം. 

കെ.എസ്.ആര്‍.ടി.സിയുടെ കീഴില്‍ തിരുവനന്തപുരം പാപ്പനം കോടുള്ള ശ്രീചിത്ര തിരുനാള്‍ എന്‍ജിനീയറിങ് കോളജില്‍ മെക്കാനിക്കല്‍ ഓട്ടോമൊബൈല്‍ കോഴ്സില്‍ 60 സീറ്റുകളും പത്തനംതിട്ട അടൂരിലെ ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ മെക്കാനിക്കല്‍ ഓട്ടോമൊബൈല്‍ കോഴ്സില്‍ 60 സീറ്റുകളുമുണ്ട്. 

ബി.ടെക് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് നടത്തുന്ന സ്ഥാപനങ്ങള്‍ ചുവടെ

ReadAlso:

പ്രധാന വിദ്യാഭ്യാസ അറിയിപ്പുകൾ അറിയാം…

ഇന്ത്യൻ ആധുനികത അച്ചടിയുടെ നിർമ്മിതി: പ്രൊഫ. വീണ നാരഗൽ

സി.യു.ഇ.ടി യു.ജി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

എൽഎൽഎം പ്രവേശന പരീക്ഷ; അപേക്ഷ ജൂലൈ 10 വരെ, പ്രധാന വിദ്യാഭ്യാസ അറിയിപ്പുകൾ

ബഹിരാകാശ സഞ്ചാരിയാകണമെന്നാണോ ആ​ഗ്രഹം?? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.

അമല്‍ജ്യോതി കോളജ് ഓഫ് എന്‍ജിനീയറിങ്, കുവപ്പള്ളി, കോട്ടയം. അല്‍അസ്ഹര്‍ കോളജ് ഓഫ് എന്‍ജിനീയറിങ്, പെരുമ്പിള്ളിച്ചിറ, തൊടുപുഴ. കൊച്ചിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, മൂവാറ്റുപുഴ. കോട്ടയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ്, പള്ളിക്കതോട്, കോട്ടയം. മലബാര്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, ദേശമംഗലം, വടക്കാഞ്ചേരി, തൃശൂര്‍. നെഹ്റു കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് റിസര്‍ച് സെന്‍റര്‍, പാമ്പാടി, തിരുവണ്ണാമലൈ, തൃശൂര്‍. പിനക്കിള്‍ സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, അരീപ്ളാച്ചി, അയണിക്കോട്, അഞ്ചല്‍, കൊല്ലം. എസ്.സി.എം.എസ് സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി കറുകുട്ടി, എറണാകുളം. മാതാ കോളജ് ഓഫ് ടെക്നോളജി, നോര്‍ത് പരവൂര്‍, എറണാകുളം. കെ.എം.സി.ടി കോളജ് ഓഫ് എന്‍ജിനീയറിങ്, കളന്‍തോട്.

കോഴിക്കോട്. എ.പി.ജെ. അബ്ദുല്‍ കലാം കേരള ടെക്നിക്കല്‍ യൂനിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്സുകള്‍ നടത്തുന്നത്. സംസ്ഥാന എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് 50 ശതമാനം മെറിറ്റ് സീറ്റുകളില്‍ പ്രവേശം. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തുന്ന ബി.ടെക്, ഇന്‍റഗ്രേറ്റഡ് ഡ്യുവല്‍ ഡിഗ്രി എം.ടെക് കോഴ്സുകളില്‍ പ്രവേശത്തിന് JEE main & Advanced പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക്/മെറിറ്റ് കരസ്ഥമാക്കണം. 

സ്വകാര്യ മേഖലയില്‍പെടുന്ന കല്‍പിത സര്‍വകലാശാലകളിലും ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് പഠനസൗകര്യങ്ങളുണ്ട്. തഞ്ചാവൂരിലെ ശാസ്ത്ര യൂനിവേഴ്സിറ്റി (www.sastra.edu), നോയിഡയിലെ അമിറ്റി യൂനിവേഴ്സിറ്റി (www.amity.edu) എന്നിവ അവയില്‍ ചിലതു മാത്രം. എം.ടെക് പഠനം: ഓട്ടോമൊബൈല്‍ അല്ളെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഉയര്‍ന്ന മാര്‍ക്കോടെ ബി.ടെക് ബിരുദവും ഗേറ്റ് സ്കോറും കരസ്ഥമാക്കുന്നവര്‍ക്ക് ഓട്ടോമൊബൈല്‍ ഡിസൈന്‍ അല്ളെങ്കില്‍ ട്രാന്‍സ്പോര്‍ട്ടേഷനില്‍ രണ്ടു വര്‍ഷത്തെ എം.ടെക് പഠനം നടത്താവുന്നതാണ്.

അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ഥികള്‍ക്ക് ഗേറ്റ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് എഴുതാം. സ്കോളര്‍ഷിപ്പോടെ എം.ടെക് പഠനത്തിന് ഗേറ്റ് യോഗ്യത വേണം. മെക്കാനിക്കല്‍ ഓട്ടോമൊബൈല്‍, പ്രൊഡക്ഷന്‍, മാനുഫാക്ചറിങ് എന്‍ജിനീയറിങ്ങില്‍ ബിരുദമെടുത്തവര്‍ക്ക് ഓട്ടോമൊബൈല്‍ അല്ളെങ്കില്‍ ഓട്ടോമോട്ടിവ് എന്‍ജിനീയറിങ്ങില്‍ എം.ടെക് പഠനത്തിന് അര്‍ഹതയുണ്ട്. അണ്ണാ യൂനിവേഴ്സിറ്റി ചെന്നൈ, ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മെശ്ര, റാഞ്ചി ഉള്‍പ്പെടെ വളരെ കുറച്ച് സ്ഥാപനങ്ങളില്‍ മാത്രമേ എം.ടെക് ഓട്ടോമൊബൈല്‍/ഓട്ടോമോട്ടിവ് എന്‍ജിനീയറിങ് കോഴ്സ് ലഭ്യമായിട്ടുള്ളൂ. 

ഓട്ടോമൊബൈല്‍ ഡിസൈന്‍: വാഹനങ്ങളുടെ രൂപകല്‍പനയില്‍ വിദഗ്ധ പഠന-പരിശീലന സൗകര്യം നല്‍കുന്ന പ്രമുഖ സ്ഥാപനമാണ് അഹ്മദാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍. ഇവിടെ നടത്തുന്ന ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്‍ഡ് ഓട്ടോമൊബൈല്‍ ഡിസൈന്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ കോഴ്സില്‍ ഓട്ടോമൊബൈല്‍ അല്ളെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് പ്രവേശമുണ്ട്. 

ദേശീയതലത്തില്‍ നടത്തുന്ന എന്‍ട്രന്‍സ് ടെസ്റ്റ്, ഇന്‍റര്‍വ്യൂ എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ഗാന്ധിനഗര്‍ കാമ്പസിലാണ് കോഴ്സുള്ളത്. ഓട്ടോമൊബൈല്‍ ഡിസൈനറാകുന്നതിന് ഏറെ അനുയോജ്യമാണ് ഈ പഠനം. കൂടുതല്‍ വിവരങ്ങള്‍ www.nid.edu എന്ന വെബ്സൈറ്റില്‍ ലഭിക്കും. തൊഴില്‍സാധ്യത: പഠിച്ചിറങ്ങുന്നവര്‍ക്ക് വാഹനനിര്‍മാണ കമ്പനികളിലും മറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകളിലും ഓട്ടോമൊബൈല്‍ എന്‍ജിനീയര്‍, മെയ്ന്‍റനന്‍സ് എന്‍ജിനീയര്‍, ഓട്ടോമൊബൈല്‍ ഡിസൈനര്‍ തുടങ്ങിയ തസ്തികകളില്‍ തൊഴില്‍ ലഭിക്കും. പ്രൊഡക്ഷന്‍ പ്ളാന്‍റുകളിലും റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് വിഭാഗത്തിലും മെയ്ന്‍റനന്‍സ് ഡിവിഷനുകളിലുമാണ് ജോലി. ബി.ടെക് കഴിഞ്ഞ് എം.ബി.എ ബിരുദം കരസ്ഥമാക്കുന്നവര്‍ക്ക് മാര്‍ക്കറ്റിങ്, സെയില്‍സ് വിഭാഗങ്ങളില്‍ മാനേജര്‍മാരാകാം. എം.ടെക്, പിഎച്ച്.ഡി മുതലായ ഉയര്‍ന്ന യോഗ്യതകള്‍ നേടുന്നവര്‍ക്ക് ടീച്ചിങ് പ്രഫഷനിലേക്കും ഓട്ടോമൊബൈല്‍ മാനുഫാക്ചറിങ് കമ്പനികളുടെ റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് വിഭാഗത്തില്‍ മികച്ച കരിയറിലത്തൊനും കഴിയും

also read വരയ്ക്കാൻ അറിയുമോ? മികച്ച അവസരങ്ങൾ കാത്തിരിക്കുന്നു
 

Latest News

ഇന്ന് കർക്കിടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം

പ്രസ്റ്റണിൽ പുതിയ യൂണിറ്റ് രൂപീകരിച്ച് ഐ ഓ സി (യു കെ); ബിബിൻ കാലായിൽ പ്രസിഡന്റ്‌, ഷിനാസ് ഷാജു ജനറൽ സെക്രട്ടറി, എബിൻ മാത്യു ട്രഷറർ

ശക്തമായ മഴ തുടരുന്നു: ഇന്ന് അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; നാല് ജില്ലകളിൽ റെഡ് അലർട്ട്

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 723 പേര്‍, വൈറസ് ബാധ സംശയിക്കുന്ന വ്യക്തിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി | nipah-update-kerala-and-palakkad

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥി 16-ാം നിലയില്‍ നിന്ന് ചാടി മരിച്ചു | School student dies after jumping from flat

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.