ഇന്ത്യയിലെ ശതകോടീശ്വരന്‍മാരായ മുകേഷ് അംബാനിയെയും ഗൗതം അദാനിയെയും സമ്പത്തിന്റെ കാര്യത്തില്‍ മറികടന്ന് മുന്നേറുക എന്നത് നിസ്സാരകാര്യമല്ല. 55 വയസ്സു വരെ ഒരു കുടുംബിനിയായി ഭർത്താവിന്റെ തണലിൽ ജീവിച്ചിരുന്ന വ്യക്തി ഭർത്താവിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ ബിസിനസ്സ് ഏറ്റെടുത്ത് നടത്തി വിജയത്തിലെത്തിക്കുക എന്നതും നിസ്സാരമല്ല. അങ്ങനെ നിസ്സാരമല്ലാത്ത കാര്യങ്ങൾ ഏറ്റെടുത്ത പ്രവർത്തിക്കാൻ സാവിത്രി ജിൻഡാൽ ഏഷ്യയിലെ ഏറ്റവും വലിയ ശതകോടീശ്വരി എന്ന നിലയിലേക്ക് വളർന്നത്.
2023-ലെ സമ്പത്ത് വര്‍ധനയുടെ കാര്യത്തിലാണ് ഒ.പി. ജിന്‍ഡാല്‍ ഗ്രൂപ്പ് ഉടമയായ സാവിത്രി ജിന്‍ഡാല്‍ അംബാനിയെയും അദാനിയെയും മറികടന്നിരിക്കുന്നത്. 2023 ല്‍ ആസ്തിയില്‍ സാവിത്രി ജിന്‍ഡാല്‍ 960 കോടി ഡോളറിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാവിത്രി ജിന്‍ഡാലിന്റെ സാമ്പത്തിക വര്‍ധനവുമായി താരതമ്യം ചെയ്യുമ്പോള്‍ പകുതി സമ്പത്തോളം മാത്രമാണ് മുകേഷ് അംബാനിക്ക് വര്‍ധിപ്പിക്കാനായത്.
55 വയസ്സു വരെ ഭർത്താവ് ഓംപ്രകാശ് ജിൻഡാലിന്റെ ഭാര്യയായി മക്കളുടേയും ഭർത്താവിന്റെയും കാര്യങ്ങൾ നോക്കി തികച്ചും ഒരു കുടുംബിനിയായി കഴിയുകയായിരുന്ന സാവിത്രി ജിൻഡാലിന്റെ പുരുഷന്മാർ മാത്രം ഭരിച്ചിരുന്ന സ്റ്റീൽ വ്യവസായ രംഗത്തേക്കുള്ള കടന്നുവരവ് അപ്രതീക്ഷിതമായായിരുന്നു. അതിന്റെ കാരണം ഇന്ത്യയിലെ സ്റ്റീൽ വ്യവസായ ഭീമൻ ഓം പ്രകാശ് ജിൻഡാലിന്റെ ആകസ്മിക മരണവും.
ഭർത്താവുണ്ടായിരുന്നപ്പോൾ ഒരു ബിസിനസ് മീറ്റിങില്‍ പോലും പങ്കെടുത്ത പരിചയമില്ലാത്ത സാവിത്രി ദേവി ബിസിനസ്സിന്റെ ബാലപാഠം പോലും അറിയാതെയാണ് ജിൽഡാൽ ഗ്രൂപ്പിന്റെ ചുമതല ഏറ്റെടുക്കുന്നത്. തങ്ങളുടെ കുടുംബത്തിലെ സ്ത്രീകള്‍ ബിസിനസ് കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും അത്തരം കാര്യങ്ങളുടെ ഉത്തരവാദിത്തം പുരുഷന്മാര്‍ക്കാണെന്നും, അവര്‍ ബിസിനസ് കാര്യങ്ങള്‍ നോക്കുമ്പോള്‍ താനടക്കമുള്ള സ്ത്രീകള്‍ വീട്ടുകാര്യങ്ങള്‍ നോക്കുന്നതാണ് തങ്ങളുടെ കുടുംബത്തിലെ പതിവെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫോബ്‌സ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാവിത്രി ജിന്‍ഡാല്‍ പറഞ്ഞിരുന്നു.
ആസ്സാമിലെ തിൻസുക്കിയയിൽ 1950ലാണ് സാവിത്രി ജിൻഡാൽ ജനിക്കുന്നത്. ബിസിനസിന് പുറമെ രാഷ്ട്രീയത്തിലും അവർ സജീവമായി പ്രവർത്തിക്കുന്നുണ്ട്. 2021 ൽ ശതകോടീശ്വര പട്ടികയിൽ ഏഴാം സ്ഥാനത്തായിരുന്നു സാവിത്രി ജിൻഡാൽ. കമ്പനി വൻ തിരിച്ചടികൾ നേരിട്ട കാലം കൂടിയായിരുന്നുആഗോള ലക്ഷ്യം വച്ച് പുതുമയുള്ള പദ്ധതികൾ ആവിഷ്കരിച്ച് തിരിച്ചടികളെ അനായാസം നേരിട്ട് രണ്ടു വർഷം കൊണ്ട് 12 ബില്യൻ ഡോളറിന്റെ അറ്റമൂല്യം വർധിപ്പിച്ച് മൂന്നിരട്ടി വളർച്ച നേടി കൊണ്ടാണ് ചൈനയിലെ യാങ് ഹ്യുയാനെ പിന്തള്ളി സാവിത്രി ജിൻഡാൽ ഏഷ്യയിലെ ഏറ്റവും വലിയ ശതകോടീശ്വരിയായത്. 2005 ൽ കമ്പനിയുടെ ചുമതല ഏറ്റെടുക്കുമ്പോൾ കാര്യങ്ങളൊന്നും അത്ര സുഖമുള്ളതായിരുന്നില്ല. 2008 ൽ വന്ന ആഗോള മാന്ദ്യംകൂടിയായപ്പോൾ കാര്യങ്ങൾ ഒന്നുകൂടി തകിടം മറിഞ്ഞു.
ഹരിയാനയിലെ ഒരുസാധാരണ കുടുംബത്തിലായിരുന്നു ഓം പ്രകാശിന്റെ ജനനം. കുട്ടികാലം മുതലേ അദ്ദേഹത്തിന് എൻജിനീയറിങ്ങിനോടായിരുന്നു താൽപ്പര്യം. 22-ാം വയസ്സില്‍ ഹിസാറില്‍ ബക്കറ്റ് നിര്‍മാണ യൂണിറ്റ് സ്ഥാപിച്ച് വ്യവസായ രംഗത്തേക്ക് ചുവടുവയ്പ്പ് നടത്തിയ ഓം പ്രകാശ് ജിൻഡാൽ 1964 ല്‍ ജിന്‍ഡാല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ പൈപ്പ് നിര്‍മാണ കമ്പനി സ്ഥാപിച്ചു. പിന്നാലെ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ്, ജിന്‍ഡാല്‍ സൗത്ത് വെസ്റ്റ് സ്റ്റീല്‍, ജിന്‍ഡാല്‍ സ്റ്റൈന്‍ലെസ് സ്റ്റീല്‍ തുടങ്ങി പുതിയ കമ്പനികളും വരവറിയിച്ചു. ഓരോന്നും വലിയ വിജയമായി മാറിയതോടെ ഇന്ത്യന്‍ ബിസിനസ് ലോകത്തെ പ്രമുഖനായ ഓംപ്രകാശ് ജിന്‍ഡാല്‍ വളര്‍ന്നു. രാഷ്ട്രീയത്തിലും വിജയംകണ്ട ഓം പ്രകാശ് ജിന്‍ഡാല്‍ ഹരിയാന മന്ത്രിയുമായി.
2005 ല്‍ മന്ത്രി പദവിയിലിരിക്കെ ഹെലിക്കോപ്റ്റര്‍ അപകടത്തിലാണ് ഓം പ്രകാശ് ജിൻഡാൽ മരണപ്പെടുന്നത്. എല്ലാം നോക്കിനടത്തിയിരുന്ന ഭർത്താവ് പെട്ടെന്നൊരുദിവസം ഇല്ലാതായതോടെ സാവിത്രി ദേവിയുടെ മുന്നിൽ രണ്ടു വഴികളെ ഉണ്ടായിരുന്നുള്ളു. ഒന്നുകിൽ ഓം പ്രകാശ് ജിൻഡാലിന്റെ വിധവയായി വീടിനുള്ളിൽ ഒതുങ്ങിക്കൂടുക അല്ലെങ്കിൽ അതുവരെ അദ്ദേഹം തുടങ്ങിയതും വളർത്തിയതുമായ ബിസിനസ്സുകളെല്ലാം ഏറ്റെടുത്തു കൂടുതൽ മികവുറ്റതാക്കുക.
കമ്പനിയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് സാവിത്രി ജിന്‍ഡാല്‍ വന്നതിന് പിന്നാലെയുള്ള വര്‍ഷങ്ങളില്‍ വിറ്റ് വരവില്‍ വര്‍ധന രേഖപ്പെടുത്തി. നാല് ആണ്‍മക്കള്‍ക്കും തുല്യ ഉത്തരവാദിത്തം വീതിച്ച് നല്‍കിയ സാവിത്രി മക്കള്‍ക്കിടയില്‍ കലഹം ഉണ്ടാക്കാതിരിക്കാൻ ചെയര്‍പേഴ്‌സണ്‍ പദവി തന്റെ കൈയിൽ തന്നെ ഉറപ്പിച്ചു നിർത്തി.
2016-ല്‍ ഇന്ത്യയിലെ ധനികരുടെ പട്ടികയില്‍ 16-ാം സ്ഥാനത്തായിരുന്ന സാവിത്രി ജിന്‍ഡാലിന്റെ സ്ഥാനം ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം നോക്കുമ്പോൾ രാജ്യത്തെ സമ്പന്നരില്‍ അഞ്ചാം സ്ഥാനത്താണ്. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നയായ വനിതയും സാവിത്രി ജിൻഡാൽ തന്നെ. കോണ്‍ഗ്രസ് ടിക്കറ്റില്‍ ഹരിയാനയില്‍ നിന്ന് മത്സരിച്ച സാവിത്രി 2006-ലും, 2013-ലും സംസ്ഥാന മന്ത്രിസഭയിലും എത്തി. 2006-ല്‍ റവന്യൂ, ദുരന്തനിവാരണം, പുനരധിവാസം, പാര്‍പ്പിടം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായും 2013 ല്‍ നഗര-തദ്ദേശ മന്ത്രിയായും അവര്‍ ഭരണം നടത്തി. ജിന്‍ഡാല്‍ ഗ്രൂപ്പിലെ സാമൂഹ്യക്ഷേമ പദ്ധതികളുടെയും മേല്‍നോട്ടം വഹിക്കുന്നത് സാവിത്രി ജിന്‍ഡാലാണ്.
എല്ലാവരും ഒരു തൊഴിലിൽ നിന്ന് വിരമിക്കാൻ തിരഞ്ഞെടുക്കുന്ന പ്രായം സാവിത്രി ജിൻഡാലിന് ഒരു കമ്പനിയുടെ മുഴുവൻ ചുമതലകളും ഏറ്റെടുക്കാൻ തയ്യാറാകാനുള്ളതായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം