പാലക്കാട്: കാഞ്ഞിരപ്പുഴയിൽ സുഹൃത്തുക്കളായ രണ്ടുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കാഞ്ഞിരപ്പുഴ സ്വദേശി കുറുമ്പൻ(56), കരിമ്പുഴ സ്വദേശി ബാലു (45) എന്നിവരാണ് മരിച്ചത്. കുറുമ്പന്റെ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കുറുമ്പൻ വീട്ടിൽ നാട്ടുവൈദ്യം എന്ന പേരിൽ ചികിത്സ നടത്തുന്നുണ്ട്. ഇവിടെ ചികിത്സക്കെത്തിയതാണ് ബാലുവെന്നാണ് നിഗമനം. ഈ സമയം വീട്ടിലാരും ഉണ്ടായിരുന്നില്ല.
കുറുമ്പന്റെ ഭാര്യയും അമ്മയും വൈകിട്ടോടെ തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. അതേസമയം, ഒരാളെ കാണാതായിട്ടുണ്ടെന്നും മരണകാരണം സംബന്ധിച്ച് അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു. നീലിയാണ് മരിച്ച കുറുമ്പന്റെ അമ്മ. ഭാര്യ: ലീല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു