ന്യൂഡൽഹി: പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന ഭാര്യ നൽകിയ പരാതിയിൽ വ്യവസായിക്ക് ഒമ്പത് വർഷം കഠിന തടവ് വിധിച്ച് കോടതി. ഭർത്താവ് വിവാഹം കഴിഞ്ഞയുടനെ നിർബന്ധിത പ്രകൃതിവിരുദ്ധ ലൈംഗികത ഉൾപ്പെടെ, മാനസികവും ശാരീരികവുമായി നിരന്തരം പീഡിപ്പിച്ചുവെന്നാണ് ഭാര്യ നൽകിയ പരാതിയിൽ പറയുന്നത്. 2007-ലാണ് ഇവരുടെ വിവാഹം.
സ്ത്രീധനത്തിന്റെ പേരിലും യുവതി പീഡിപ്പിക്കപ്പെട്ടെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. പീഡനം സഹിക്കവയ്യാതെ മകളെയും കൊണ്ട് ഇവർ 2016ൽ സ്വന്തം വീട്ടിലേക്ക് തിരിച്ചു. 2016 മെയ് 7-ന് സുപെല പൊലീസ് സ്റ്റേഷനിൽ ഭർത്താവിനെതിരെ പരാതി നൽകി. ഐപിസി സെക്ഷൻ 377, ഭർത്താവിനും മാതാപിതാക്കൾക്കും എതിരായ സ്ത്രീധന പീഡനത്തിന് സെക്ഷൻ 498 എ പ്രകാരമാണ് കേസെടുത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു