തിരുവനന്തപുരം:നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം എന്ന് പരാതി. അതിക്രമം നടത്തിയ ഉദിയൻകുളങ്ങര സ്വദേശി സതീഷിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു…
കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്. കണ്ണിൽ മരുന്ന് ഒഴിച്ച് കണ്ണടച്ച് ഇരിക്കുന്നതിനിടെ സതീഷ് കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കുട്ടി ബഹളം വച്ചതോടെ ഓടി രക്ഷപെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാരാണ് പിടികൂടി പൊലീസിലേൽപ്പിച്ചത്.
കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. സതീഷിന്റെ പേരിൽ മുമ്പ് കേസുകളുണ്ടോ എന്നതടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു