ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ ടെക്നിഷ്യൻ, ഗ്രാജ്വേറ്റ്, ട്രേഡ് അപ്രന്റിസ് അവസരം. 1820 ഒഴിവ്.
തമിഴ്നാട് & പുതുച്ചേരി, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, മധ്യപ്രദേശ്, ചത്തീസ്ഗഡ്, ബംഗാൾ, ബിഹാർ, ഒഡിഷ, ജാർഖണ്ഡ്, അസം, സിക്കിം, ത്രിപുര, നാഗാലാൻഡ്, മിസോറം, മേഘാലയ, മണിപ്പുർ, അരുണാചൽ പ്രദേശ്, ഡൽഹി, ഹരിയാന, പഞ്ചാബ്, ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണു നിയമനം. 6 മാസം- ഒരു വർഷ പരിശീലനം. ജനുവരി 5 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികയും യോഗ്യതയും
- ട്രേഡ് അപ്രന്റിസ് (ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷിനിസ്റ്റ്): പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (എൻസിവടി/എസ്സിവിടി).
- ടെക്നിഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്): ബന്ധപ്പെട്ട വിഭാഗത്തിൽ 50% മാർക്കോടെ എൻജിനീയറിങ് ഡിപ്ലോമ.
- ഗ്രാജ്വേറ്റ് അപ്രന്റിസ് (ബിഎ/ബിഎസ്സി/ബികോം/ബിബിഎ): 50% മാർക്കോടെ ഏതെങ്കിലും ബിരുദം.
- ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഒാപ്പറേറ്റർ (ഫ്രഷർ): 50% മാർക്കോടെ പ്ലസ് ടു (ബിരുദത്തിനു താഴെ).
- ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഒാപ്പറേറ്റർ (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡർ): 50% മാർക്കോടെ പ്ലസ് ടു (ബിരുദത്തിനു താഴെ), ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ്.
- ട്രേഡ് അപ്രന്റിസ്-റീട്ടെയിൽ സെയിൽസ് അസോഷ്യേറ്റ് (ഫ്രഷർ): 50% മാർക്കോടെ പ്ലസ് ടു (ബിരുദത്തിനു താഴെ).
- ട്രേഡ് അപ്രന്റിസ്-റീട്ടെയിൽ സെയിൽസ് അസോഷ്യേറ്റ് (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡർ): 50% മാർക്കോടെ പ്ലസ് ടു (ബിരുദത്തിനു താഴെ), റീട്ടെയിൽ ട്രെയിനി അസോഷ്യേറ്റ് സ്കിൽ സർട്ടിഫിക്കറ്റ്.
പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45% മാർക്ക് മതി.
- പ്രായം: 18–24. അർഹർക്കു പ്രായം, മാർക്ക് എന്നിവയിൽ ഇളവുണ്ട്.
- സ്റ്റൈപൻഡ്: അപ്രന്റിസ് ചട്ടപ്രകാരം.
- വെബ്സൈറ്റ് : www.iocl.com