മുംബൈ : 24 മണിക്കൂറിനിടെ പതിനെട്ട് രോഗികള്‍ മരണപ്പെട്ട സംഭവത്തില്‍ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെൻഷൻ. ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.
ആഗസ്റ്റ് 12,13 തീയതികളില്‍ സിവില്‍ റണ്‍ ഫെസിലിറ്റിയില്‍ വൻ തോതില്‍ രോഗികള്‍ മരിച്ചതോടെയാണ് പ്രതിപക്ഷം ആശുപത്രിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. സംഭവത്തിന് പിന്നാലെ അസിസ്റ്റന്റ് ഡോക്ടറേയും അസോസിയേറ്റ് ഡോക്ടറേയും സസ്പെൻഡ് ചെയ്യുകയായിരുന്നു.
Read also : കൊച്ചിയില്‍ മുംബൈ സിറ്റിയെ തകര്‍ത്ത് വാരി കേരള ബ്ലാസ്റ്റേഴ്സ്; ജയം എതിരില്ലാത്ത രണ്ടു ഗോളിന്
വിമര്‍ശനങ്ങള്‍ കനത്തതോടെ സംഭവത്തില്‍ വിദഗ്ദ അന്വേഷണത്തിനായി ഉന്നതതല സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉത്തരവിറക്കിയിരുന്നു. ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്കും മാനേജ്മെന്റിനും വിഷയത്തില്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു