ദോഹ: ജനാധിപത്യ രീതിയില്‍ പ്രതിഷേധസമരം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അക്രമം നടത്തുന്ന കേരള പൊലീസ് നടപടിയില്‍ ഖത്തര്‍ ഇന്‍കാസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അധികാരത്തിന്റെ മുഷ്ടി ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദമാക്കാനാണ് പിണറായി വിജയന് ശ്രമിക്കുന്നതെന്ന് ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ പ്രസ്താവനയില്‍ പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കള്‍ക്കെതിരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അക്രമം അഴിച്ചുവിട്ടത്. നവകേരള സദസ്സിനെ ജനം തള്ളിയതിൽ വെപ്രാളം പൂണ്ട ഇടതുമുന്നണി അക്രമത്തിലൂടെ ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും ഹൈദര്‍ ചുങ്കത്തറ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഒ.ഐ.സി.സി ഇൻകാസ് പ്രതിഷേധിച്ചു
ദോഹ: കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള പൊലീസ് നരനായാട്ടിനെ ഒ.ഐ.സി.സി ഇൻകാസ് ഖത്തർ നാഷനൽ കമ്മിറ്റി അപലപിച്ചു. ഉയർന്നുവരുന്ന ചോദ്യങ്ങളെയും ശബ്ദങ്ങളെയും അടിച്ചമർത്തുന്ന നരേന്ദ്രമോദിയുടെ നയം പിന്തുടരുന്ന പിണറായി വിജയനും പൊലീസും ജനാധിപത്യ രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ച കോൺഗ്രസിന്റെ നേതാക്കന്മാരെ വധിക്കാൻ ശ്രമിച്ചതിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി നാഷനൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല പ്രസ്താവനയിലൂടെ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു