റിയാദ് : ജോലി ചെയ്യാനും, പണം സമ്പാദിക്കാനും സൗദി പറ്റിയ രാജ്യമാണ്. പക്ഷെ സൗദി ടൂറിസം എന്ന് കേട്ടാല്‍ തന്നെ സംശയിച്ചു നിന്ന ലോകത്തെ മാറ്റിപ്പറയിക്കാനൊരുങ്ങുകയാണ് സൗദി.
സൗദിക്ക് സ്വന്തമായി 1150 ദ്വീപുകളുണ്ട്. ഇതില്‍ 22 ഇടത്തും സൗദി വമ്പൻ പദ്ധതികള്‍ തുടങ്ങിക്കഴിഞ്ഞു. 5 ദ്വീപുകള്‍ സഞ്ചാരികള്‍ക്കായി അടുത്ത വര്‍ഷം തുറക്കുമെന്ന് പ്രഖ്യാപിച്ചത് പ്രധാനമന്ത്രി തന്നെയാണ്. 1150ല്‍ പകുതിയും വികസിപ്പിച്ച് സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാനാണ് സൗദിയുടെ പ്ലാൻ. ചെങ്കടല്‍ തീരത്തുയരുന്ന നിയോം സിറ്റിക്കൊപ്പമാണ് ഈ ദ്വീപുകളും വികസിക്കുന്നത്.
2030നകം പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ ടൂറിസം മേഖലയില്‍ എന്നതാണ് സൗദിയുടെ പ്ലാൻ. ജിഡിപിയില്‍ 3 ശതമാനമായിരുന്ന ടൂറിസം പത്തം ശതമാനമാക്കും. എക്സ്പോ 2030 വഴി മാത്രം മൂന്നര ലക്ഷത്തോളം സ്ഥിരം തൊഴിലുകള്‍ തുറക്കും. 2030ഓടെ പ്രതിവര്‍ഷം 15 കോടി സന്ദര്‍ശകരെ രാജ്യത്തേക്കെത്തിക്കാനാണ് സൗദി ഒരുങ്ങുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു