തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനത്തിൽ സർവകാല റെക്കോർഡ്. ശനിയാഴ്ച കലക്ഷൻ ഇനത്തിൽ കെഎസ്ആർടിസിക്ക് 9.06 കോടി രൂപയാണ് ലഭിച്ചത്. ഈമാസം 11 ന് ലഭിച്ച 9.03 കോടി രൂപയുടെ കലക്ഷനാണ് ഇന്നലെ മറികടന്നത്.
ശരിയായ മാനേജ്മെന്റും കൃത്യമായ പ്ലാനിങ്ങും നടത്തി കൂടുതൽ ബസുകൾ നിരത്തിൽ ഇറക്കിയതും അധിക ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്തതുമാണ് വരുമാന വർധനവിന് കാരണം. പിന്നിൽ പ്രവർത്തിച്ച മുഴുവൻ ജീവനക്കാരെയും അഭിനന്ദിക്കുന്നതായി അധികൃതർ അറിയിച്ചു.
കൂടുതൽ ബസുകൾ എൻസിസി, ജിസിസി വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു. പ്രതിദിനം 10 കോടി രൂപ വരുമാനം ഉണ്ടാക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു