കുവൈത്ത് സിറ്റി: രാജ്യത്ത് ശനിയാഴ്ച പുലർച്ചെ പരക്കെ മഴയെത്തി. ഉച്ചവരെ മിക്കയിടങ്ങളിലും മഴ അനുഭവപ്പെട്ടു. മിന്നലോട് കൂടിയ ചാറ്റൽമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.ശനിയാഴ്ച രാവിലെ ആകാശം മൂടിക്കെട്ടിയ നിലയിലായിരുന്നു. ചാറ്റല്‍ മഴ ആരംഭിച്ചതോടെ ആകാശം തെളിഞ്ഞു. നേരിയ കാറ്റും അനുഭവപ്പെട്ടു.
അതേസമയം വൈകുന്നേരം അന്തരീക്ഷം കൂടുതൽ തണുത്തതായി.ഉപരിതല ന്യൂനമർദത്തിന്റെ വ്യാപനവും അന്തരീക്ഷത്തിലെ തണുത്ത വായുവും മൂലം താപനിലയിലും ഗണ്യമായ കുറവുണ്ടായി. രാത്രി താപനില 10 ഡിഗ്രി സെൽഷ്യസിന് താഴെയെത്തി.
രാജ്യത്ത് വരും ദിവസങ്ങളിൽ അസ്ഥിരമായ കാലാവസഥ തുടരാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തണുപ്പ് കൂടുന്നതിനാല്‍ ചൂടുപകരുന്ന വസ്ത്രം ധരിക്കണമെന്ന് അധികൃതര്‍ ഓർമിപ്പിച്ചു. മൂടല്‍മഞ്ഞും മഴയും ദൂരക്കാഴ്ച കുറക്കാൻ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധപുലർത്തണം. അടിയന്തര സാഹചര്യമുണ്ടായാൽ 112 എന്ന നമ്പറിൽ വിളിക്കാൻ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു