തൃശ്ശൂർ: നവജാതശിശുവിനെ വീട്ടിലെ ശൗചാലയത്തിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂർണവളർച്ചയെത്തിയ പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നാൽപ്പത്തിരണ്ടുകാരിയായ അമ്മ പോലീസ് നിരീക്ഷണത്തിലാണ്.
തൃശ്ശൂർ അടാട്ടാണ് സംഭവം. രക്തസ്രാവത്തെത്തുടർന്ന് ശനിയാഴ്ച രാത്രിയാണ് യുവതി ബന്ധുക്കൾക്കൊപ്പം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. എന്നാൽ, പരിശോധനയിൽ യുവതി പ്രസവിച്ചതായി ഡോക്ടർമാർ കണ്ടെത്തി. ഇതേത്തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചു. വീട്ടിലെത്തിയ പേരാമംഗലം പോലീസ് നവജാതശിശുവിൻറെ മൃതദേഹം കണ്ടെത്തുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. യുവതി പ്രസവവാർഡിൽ ചികിത്സയിലാണ്. കുഞ്ഞിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. യുവതിയുടെ ഭർത്താവ് രണ്ടുവർഷംമുമ്പാണ് മരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു