കോഴിക്കോട്: പതിനാറു വയസ്സുകാരിയെ ബീയർ നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിലെ മൂന്ന് പ്രതികൾക്ക് 25 വർഷം കഠിനതടവും 75,000 രൂപ പിഴയും. തലകുളത്തൂർ അന്നശ്ശേരി കണിയേരി മീത്തൽ വീട്ടിൽ അവിനാഷ് (23), തലക്കുളത്തൂർ കണ്ടങ്കയിൽ വീട്ടിൽ അശ്വന്ത് (24), പുറക്കാട്ടെരി പേരിയയിൽ വീട്ടിൽ സുബിൻ (23) എന്നിവരെയാണ് കൊയിലാണ്ടി അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.
2022ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്ന പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവിടാമെന്നു പറഞ്ഞാണ് പ്രതികൾ ബൈക്കി കയറ്റിയത്. തുടർന്ന് പാലോറമലയിൽ ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി ബീയർ നൽകി മൂന്നു പേരും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ജഡ്ജ് എം.സുഹൈബ് പോക്സോ നിയമപ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്. എലത്തൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണർ പി ബിജുരാജ് ആണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു